Monday, January 15, 2024

ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന​യി​ൽ അ​ഗ്നി​വീ​ർ: അപേക്ഷ 17മുതൽ

ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന​യി​ൽ അ​ഗ്നി​വീ​ർ നിയമനത്തിനുള്ള അപേക്ഷ സമർപ്പണം ജനുവരി 17മുതൽ ആരംഭിക്കും. 17മു​ത​ൽ ഫെ​ബ്രു​വ​രി 6വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷ സമർപ്പിക്കാം.

അ​വി​വാ​ഹി​ത​രാ​യ സ്ത്രീ​ക​ൾ​ക്കും പു​രു​ഷ​ന്മാ​ർ​ക്കും അപേക്ഷിക്കാം. ക​മ്മി​ഷ​ൻ​ഡ് ഓ​ഫീ​സ​ർ/​പൈ​ല​റ്റ്/​നാ​വി​ഗേ​റ്റ​ർ/​എ​യ​ർ​മെ​ൻ ത​സ്തി​ക​ക​ൾക്ക് പുറമെയുള്ള നിയമനമാണ്. 

Netvision CSC Digital Seva | Mokeri


വിദ്യാഭ്യാസ യോഗ്യത:

(എ) ശാസ്ത്ര വിഷയങ്ങൾ :-

അപേക്ഷകർ 10+2/ഇന്റർമീഡിയറ്റ്/തത്തുല്യ പരീക്ഷ കേന്ദ്ര/സംസ്ഥാന/യുടി സർക്കാർ അംഗീകരിച്ച ഒരു വിദ്യാഭ്യാസ ബോർഡിൽ നിന്ന് കണക്ക്, ഫിസിക്‌സ്, ഇംഗ്ലീഷ് എന്നിവയ്‌ക്കൊപ്പം കുറഞ്ഞത് 50% മാർക്കോടെയും ഇംഗ്ലീഷിൽ 50% മാർക്കോടെയും വിജയിച്ചിരിക്കണം.

അല്ലെങ്കിൽ 

കേന്ദ്ര/സംസ്ഥാന/യുടി സർക്കാർ അംഗീകരിച്ച പോളിടെക്‌നിക് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് എഞ്ചിനീയറിംഗിൽ (മെക്കാനിക്കൽ/ഇലക്‌ട്രിക്കൽ/ഇലക്‌ട്രോണിക്‌സ്/ഓട്ടോമൊബൈൽ/കംപ്യൂട്ടർ സയൻസ്/ഇൻസ്ട്രുമെന്റേഷൻ ടെക്‌നോളജി/ഇൻഫർമേഷൻ ടെക്‌നോളജി) മൂന്ന് വർഷത്തെ ഡിപ്ലോമ കോഴ്‌സ് പാസായിരിക്കണം. ഡി​പ്ലോ​മ ത​ല​ത്തി​ൽ ഇം​ഗ്ലീ​ഷ് ഒ​രു വി​ഷ​യ​മ​ല്ലെ​ങ്കി​ൽ പ്ല​സ് ടു/​പ​ത്താം ക്ലാ​സി​ൽ ഇം​ഗ്ലീ​ഷി​ന് 50ശതമാനം മാ​ർ​ക്ക് വേ​ണം.


(ബി) ശാസ്ത്ര വിഷയങ്ങൾ ഒഴികെ:-

കേന്ദ്ര/സംസ്ഥാന/യുടി സർക്കാർ അംഗീകരിച്ച വിദ്യാഭ്യാസ ബോർഡിൽ നിന്നുള്ള ഏതെങ്കിലും സ്ട്രീം/വിഷയങ്ങളിൽ ഇന്റർമീഡിയറ്റ്/10+2/തത്തുല്യ പരീക്ഷ പാസായിരിക്കണം, മൊത്തം 50% മാർക്കും ഇംഗ്ലീഷിൽ 50% മാർക്കും.

സ​യ​ൻ​സ് പ​ഠി​ച്ച​വ​ർ​ക്ക് സ​യ​ൻ​സ് ഇ​ത​ര വി​ഭാ​ഗ​ങ്ങ​ളി​ലേ​ക്കും അവസരം ഉണ്ട്. ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ഫോം ​പൂ​രി​പ്പി​ക്കുമ്പോൾ ഇ​വ​ർ​ക്കു സ​യ​ൻ​സ്, സ​യ​ൻ​സ് ഇ​ത​ര വി​ഷ​യ​ങ്ങ​ളു​ടെ പ​രീ​ക്ഷ​യി​ൽ ഒ​റ്റ സി​റ്റിം​ഗി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഓപ്ഷ​ൻ ല​ഭി​ക്കും.


▪650 രൂപ ഓ​ണ്‍​ലൈ​ൻ ഫീസ് അടച്ചു അപേക്ഷിക്കാം. 

▪എ​ൻ​റോ​ൾ ചെ​യ്യു​മ്പോ​ൾ ഉയർന്ന പ്രാ​യ​പ​രി 21 വയസാണ്. 

▪അപേക്ഷയുടെ അടിസ്ഥാനത്തിൽ ഷോ​ർ​ട്ട് ലി​സ്റ്റ് ചെ​യ്യ​പ്പെ​ടു​ന്ന​വ​ർ​ക്ക് ഓ​ണ്‍​ലൈ​ൻ ടെ​സ്റ്റ്, അ​ഡാ​പ്റ്റ​ബി​ലി​റ്റി ടെ​സ്റ്റ്, ശാ​രീ​രി​ക​ക്ഷ​മ​താ പ​രി​ശോ​ധ​ന, വൈദ്യ​പ​രി​ശോ​ധ​ന എ​ന്നി​വ നടത്തും. 

▪മാ​ർ​ച്ച് 17 മു​ത​ലാ​ണ് ഓ​ണ്‍​ലൈ​ൻ ടെ​സ്റ്റ് ആരംഭിക്കുക. 

▪പു​രു​ഷ​ൻമാർ 7 മി​നി​റ്റി​ൽ 1.6 കി​ലോ​മീ​റ്റ​ർ ഓ​ടി കായിക ക്ഷമത തെളിയിക്കണം. 

▪നി​ശ്ചി​ത സ​മ​യ​ത്തി​നു​ള്ളി​ൽ 10 പു​ഷ​പ്, 10 സി​റ്റ​പ്, 20 സ്ക്വാ​ട്സ് എ​ന്നി​വ പൂ​ർ​ത്തി​യാ​ക്ക​ണം. 

▪വനിതകൾ 8 ​മി​നി​റ്റി​ൽ 1.6 കി​ലോ​മീ​റ്റ​ർ ഓടണം. 

▪നി​ശ്ചി​ത​സ​മ​യ​ത്തി​നു​ള്ളി​ൽ 10 സി​റ്റ​പ്, 15 സ്ക്വാ​ട്സ് എ​ന്നി​വ പൂ​ർ​ത്തി​യാ​ക്ക​ണം.


പു​രു​ഷ​ന്മാ​ർ​ക്ക് കു​റ​ഞ്ഞ​ത് 152.5 സെ​മീ ഉയരവും സ്ത്രീ​ക​ൾ​ക്ക് 152 സെ.​മീ ഉയരവും വേണം. പു​രു​ഷ​ന്മാ​ർ​ക്കു നെ​ഞ്ച​ള​വ് കു​റ​ഞ്ഞ​ത് അ​ഞ്ചു സെ.​മീ. വി​ക​സി​പ്പി​ക്കാ​ൻ ക​ഴി​യ​ണം. ഉ​യ​ര​ത്തി​നും പ്രാ​യ​ത്തി​നും ആ​നു​പാ​തി​കമായ തൂക്കം വേണം. ഓ​രോ ക​ണ്ണി​നും 6/12, (ക​ണ്ണ​ട​യോ​ടെ 6/6 ) കാഴ്ച ശക്തി വേണം.

No comments:

Post a Comment

നാഷനൽ ഡിഫൻസ് അക്കാദമിയിലേക്കും നേവൽ അക്കാദമിയിലേക്കുമുള്ള (NDA&NA)പ്രവേശനം

നാഷനൽ ഡിഫൻസ് അക്കാദമിയിലേക്കും നേവൽ അക്കാദമിയിലേക്കുമുള്ള (NDA&NA)പ്രവേശനം കര, നാവിക, വ്യോമ സേനകളിൽ കമ്മിഷൻഡ് ഓഫിസർമാരാകാൻ ആഗ്രഹമുണ്ടോ ⁉...