Friday, May 24, 2024

നാഷനൽ ഡിഫൻസ് അക്കാദമിയിലേക്കും നേവൽ അക്കാദമിയിലേക്കുമുള്ള (NDA&NA)പ്രവേശനം

നാഷനൽ ഡിഫൻസ് അക്കാദമിയിലേക്കും നേവൽ അക്കാദമിയിലേക്കുമുള്ള (NDA&NA)പ്രവേശനം


കര, നാവിക, വ്യോമ സേനകളിൽ കമ്മിഷൻഡ് ഓഫിസർമാരാകാൻ ആഗ്രഹമുണ്ടോ ⁉ പ്ലസ്ടു കഴിഞ്ഞ് ശാസ്‌ത്രീയപരിശീലനത്തിലൂടെ അത്തരമൊരു കരിയറിനു വഴിയൊരുക്കുകയാണ് പുണെയ്‌ക്കു സമീപം ഖഡക്‌വാസലയിലെ നാഷനൽ ഡിഫൻസ് അക്കാദമിയും കണ്ണൂർ ഏഴിമലയിലെ നേവൽ അക്കാദമിയും. യുപിഎസ്‌സി സെപ്റ്റംബർ ഒന്നിനു നടത്തുന്ന ദേശീയതല പരീക്ഷയിലൂടെയാകും പരിശീലനത്തിനുള്ള കെഡറ്റുകളെ തിരഞ്ഞെടുക്കുക.


ആകെ സീറ്റ് 404

എൻഡിഎ: 370


∙ ആർമി 208 (ഇതിൽ 10 പെൺകുട്ടികൾക്ക്)

∙ നേവി 42 (ഇതിൽ 6 പെൺകുട്ടികൾക്ക്)

∙ എയർഫോഴ്‌സ് 120 (ഫ്ലയിങ് 92, ഗ്രൗണ്ട് ഡ്യൂട്ടീസ് ടെക് 18, ഗ്രൗണ്ട് ഡ്യൂട്ടീസ് നോൺ–ടെക് 10. മൂന്നു വിഭാഗങ്ങളിലും 2 വീതം സീറ്റ് പെൺകുട്ടികൾക്ക്)


പ്രവേശനയോഗ്യത

▪നാവികസേനയിലോ വ്യോമസേനയിലേക്കൊ പ്ലസ്‌ടുവിന് മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി എന്നിവ പഠിച്ചിരിക്കണം. ഐച്ഛിക വിഷയങ്ങൾ ഏതായാലും കരസേനയിലേക്കു പരിഗണിക്കും.

∙ പ്രായം: 2006 ജനുവരി രണ്ട് - 2009 ജനുവരി ഒന്ന് കാലയളവിൽ ജനിച്ചവരാകണം.

∙ മറ്റു വ്യവസ്ഥകൾ: അവിവാഹിതരായിരിക്കണം, മികച്ച ആരോഗ്യവും നിർദിഷ്‌ട ശാരീരികയോഗ്യതകളും വേണം. വിശദമായ വൈദ്യപരിശോധനയുണ്ട്.


അപേക്ഷ ജൂൺ 4 വരെ


കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ: 

▪തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്.

ഫീസ്: 100 രൂപ. എസ്ബിഐ ശാഖ വഴിയോ ഓൺലൈനായോ അടയ്‌ക്കാം. പട്ടികവിഭാഗക്കാർ, പെൺകുട്ടികൾ, നിർദിഷ്ട സൈനികരുടെ മക്കൾ എന്നിവർ അപേക്ഷാഫീ നൽകേണ്ടതില്ല. ചേരാൻ താൽപര്യമുള്ള സർവീസുകളുടെ മുൻഗണനാക്രമം അപേക്ഷയിൽ കാണിക്കണം.


പ്രവേശനപരീക്ഷ

ഒബ്‌ജക്ടീവ് ചോദ്യങ്ങളുള്ള രണ്ടു പേപ്പറുകൾ. ഓരോന്നും രണ്ടര മണിക്കൂർ. മാത്‌സ് 300 മാർക്ക്, ജനറൽ എബിലിറ്റി 600 മാർക്ക്. തെറ്റിനു മാർക്ക് കുറയ്ക്കും. ജനറൽ എബിലിറ്റി പേപ്പറിൽ ജനറൽ ഇംഗ്ലിഷ്, പൊതുവിജ്‌ഞാനം എന്നിവയുണ്ട്. പൊതുവിജ്‌ഞാനത്തിൽ പല വിഷയങ്ങളും ഉൾപ്പെടും- ഫിസിക്‌സ്, കെമിസ്‌ട്രി, ജനറൽ സയൻസ്, ചരിത്രം, സ്വാതന്ത്ര്യസമരം, ഭൂമിശാസ്‌ത്രം, ആനുകാലികസംഭവങ്ങൾ എന്നിങ്ങനെ. സിലബസ് യുപിഎസ്‌സി വിജ്‌ഞാപനത്തിലുണ്ട്. മുൻപരീക്ഷച്ചോദ്യങ്ങൾ ഉപയോഗിച്ചുള്ള പരിശീലനവും പ്രധാനം. പരീക്ഷയിൽ മാത്തമാറ്റിക്കൽ ടേബിൾസോ കാൽക്കുലേറ്ററോ അനുവദിക്കില്ല. കരസേനയിലെ നിയമനം മനസ്സിൽക്കണ്ട്, സയൻസ് വിഷയങ്ങൾ പഠിക്കാത്തവർക്കും അപേക്ഷിക്കാമെങ്കിലും, പരീക്ഷയിൽ മാത്‌സ്, ഫിസിക്സ്, കെമിസ്ട്രി തുടങ്ങിയവയിലെ ചോദ്യങ്ങളും ഉണ്ടായിരിക്കുമെന്ന് ഓർക്കണം.


എസ്എസ്ബി ഇന്റർവ്യൂ

എഴുത്തുപരീക്ഷയിൽ മികവുള്ളവർക്ക് തുടർന്ന് 900 മാർക്കിന്റെ എസ്‌എസ്‌ബി (സർവീസസ് സിലക്‌ഷൻ ബോർഡ്) ഇന്റർവ്യൂ ഉണ്ട്, 5 ദിവസത്തോളം നീളുന്ന സമഗ്രവ്യക്‌തിത്വ പരിശോധനയാണിത്. കായികവും മാനസികവുമായ ശേഷികളും അഭിരുചികളും സൂക്ഷ്മമായി വിലയിരുത്തിയാണ് സൈനികസേവനത്തിന് അർഹതയുള്ളവരെ തിരഞ്ഞെടുക്കുന്നത്. ആഴത്തിൽ മനസ്സിലാക്കി, പ്രായോഗികപരിശീലനം നേടണം.


പ്രാഥമിക ട്രെയിനിങ്

▪2025 ജുലൈ 2 മുതൽ 3 വർഷമാണ് എൻഡിഎയിലെ പ്രാഥമിക ട്രെയിനിങ്. ഇതു പൂർത്തിയാക്കുമ്പോഴോ തുടർന്ന് പ്രീ–കമ്മിഷൻ ട്രെയിനിങ് വേളയിലോ ഡൽഹി ജവാഹർലാൽ നെഹ്റു സർവകലാശാലയിലെ ബിടെക് / ബിഎസ്‌സി / ബിഎ ബിരുദം ലഭിക്കും. പാസിങ് ഔട്ട് കഴിഞ്ഞ് ആർമി, നേവി, എയർഫോഴ്‌സ് വിഭാഗക്കാരെ വിശേഷ ട്രെയിനിങ്ങിനായി ഡെറാഡൂൺ/ എഴിമല/ ഹൈദരാബാദ്/ ബെംഗളൂരു കേന്ദ്രങ്ങളിലേക്ക് അയയ്‌ക്കും.


ആർമിക്കാർക്ക് ഒരു വർഷത്തിനു ശേഷം ലഫ്‌റ്റനന്റ് റാങ്കിൽ സ്‌ഥിരം കമ്മിഷൻ ലഭിക്കും. നേവിക്കാർക്ക് ഏഴിമലയിൽ ഒരു വർഷത്തെ ട്രെയിനിങ്ങിനു ശേഷം സബ് ലഫ്‌റ്റനന്റ് ആകാം. എയർ ഫോഴ്‌സ് ഫ്ലയിങ്ങുകാർക്കാകട്ടെ, ഒന്നര വർഷം പറക്കൽ പരിശീലനമുണ്ട്. ഇതിൽ ഒരു വർഷത്തെ പരിശീലനം കഴിയുമ്പോൾ ഫ്ലയിങ് ഓഫിസർ റാങ്കിൽ സ്ഥിരം കമ്മിഷൻ ലഭിക്കും. ഗ്രൗണ്ട് ഡ്യൂട്ടിക്കാർക്ക് ഒരു വർഷത്തെ പരിശീലനത്തിനു ശേഷം ഇതേ സ്ഥിരം കമ്മിഷൻ ലഭിക്കും. കണ്ണൂർ ഏഴിമല നേവൽ അക്കാദമിയിലേക്കു തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 4 വർഷത്തെ പരിശീലനത്തിനു ശേഷം ബിടെക് കിട്ടും. വിശേഷപരിശീലനകാലത്ത് ഗണ്യമായ പ്രതിമാസ സ്‌റ്റൈപെൻഡുണ്ട്. തുടർന്ന് കമ്മിഷൻഡ് ഓഫിസറാകുന്നതോടെ ആകർഷക വേതനത്തിനു പുറമേ ഒട്ടേറെ ആനൂകൂല്യങ്ങളും ലഭിക്കും.


പൈലറ്റ് പരീക്ഷയും

▪വ്യോമസേനയിലെ ഫ്ലയിങ് ബ്രാഞ്ചിൽ ചേരേണ്ടവർ പൈലറ്റ്–അഭിരുചി നിർണയിക്കുന്ന ‘കംപ്യൂട്ടറൈസ്ഡ് പൈലറ്റ് സിലക്‌ഷൻ സിസ്റ്റം’ (CPSS) പരീക്ഷ കൂടി ജയിക്കണം. ജീവിതത്തിൽ ഒരു തവണ മാത്രം പങ്കെടുക്കാവുന്ന പരീക്ഷയാണിത്. നേവിയിലെ പൈലറ്റ് നിയമനത്തിനും സിപിഎസ്എസ് ജയിച്ചിരിക്കണം.


പഠനം സൗജന്യം

▪എൻഡിഎയിലെ പഠനച്ചെലവ് മുഴുവൻ സർക്കാർ വഹിക്കും. താമസം, ഭക്ഷണം, യൂണിഫോം, രോഗചികിത്സ, പുസ്‌തകങ്ങൾ തുടങ്ങി സർവ ഇനങ്ങളും സൗജന്യം. ആകെ കൊടുക്കേണ്ടത്, പോക്കറ്റ് അലവൻസടക്കം 35,376 രൂപയും മറ്റു ചെറുതുകകളും മാത്രം. കേരളീയ വിദ്യാർഥികൾക്കെല്ലാം കേരള സർക്കാരിന്റെ 2 ലക്ഷം രൂപ സ്കോളർഷിപ്പുണ്ട്.

2025 ജുലൈ 2 മുതൽ 3 വർഷമാണ് എൻഡിഎയിലെ പ്രാഥമിക ട്രെയിനിങ്. ഇതു പൂർത്തിയാക്കുമ്പോഴോ തുടർന്ന് പ്രീ–കമ്മിഷൻ ട്രെയിനിങ് വേളയിലോ ഡൽഹി ജവാഹർലാൽ നെഹ്റു സർവകലാശാലയിലെ ബിടെക് / ബിഎസ്‌സി / ബിഎ ബിരുദം ലഭിക്കും. പാസിങ് ഔട്ട് കഴിഞ്ഞ് ആർമി, നേവി, എയർഫോഴ്‌സ് വിഭാഗക്കാരെ വിശേഷ ട്രെയിനിങ്ങിനായി ഡെറാഡൂൺ/ എഴിമല/ ഹൈദരാബാദ്/ ബെംഗളൂരു കേന്ദ്രങ്ങളിലേക്ക് അയയ്‌ക്കും. ആർമിക്കാർക്ക് ഒരു വർഷത്തിനു ശേഷം ലഫ്‌റ്റനന്റ് റാങ്കിൽ സ്‌ഥിരം കമ്മിഷൻ ലഭിക്കും. നേവിക്കാർക്ക് ഏഴിമലയിൽ ഒരു വർഷത്തെ ട്രെയിനിങ്ങിനു ശേഷം സബ് ലഫ്‌റ്റനന്റ് ആകാം. എയർ ഫോഴ്‌സ് ഫ്ലയിങ്ങുകാർക്കാകട്ടെ, ഒന്നര വർഷം പറക്കൽ പരിശീലനമുണ്ട്. ഇതിൽ ഒരു വർഷത്തെ പരിശീലനം കഴിയുമ്പോൾ ഫ്ലയിങ് ഓഫിസർ റാങ്കിൽ സ്ഥിരം കമ്മിഷൻ ലഭിക്കും. ഗ്രൗണ്ട് ഡ്യൂട്ടിക്കാർക്ക് ഒരു വർഷത്തെ പരിശീലനത്തിനു ശേഷം ഇതേ സ്ഥിരം കമ്മിഷൻ ലഭിക്കും. കണ്ണൂർ ഏഴിമല നേവൽ അക്കാദമിയിലേക്കു തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 4 വർഷത്തെ പരിശീലനത്തിനു ശേഷം ബിടെക് കിട്ടും. വിശേഷപരിശീലനകാലത്ത് ഗണ്യമായ പ്രതിമാസ സ്‌റ്റൈപെൻഡുണ്ട്. തുടർന്ന് കമ്മിഷൻഡ് ഓഫിസറാകുന്നതോടെ ആകർഷക വേതനത്തിനു പുറമേ ഒട്ടേറെ ആനൂകൂല്യങ്ങളും ലഭിക്കും. 


Monday, January 15, 2024

ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന​യി​ൽ അ​ഗ്നി​വീ​ർ: അപേക്ഷ 17മുതൽ

ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന​യി​ൽ അ​ഗ്നി​വീ​ർ നിയമനത്തിനുള്ള അപേക്ഷ സമർപ്പണം ജനുവരി 17മുതൽ ആരംഭിക്കും. 17മു​ത​ൽ ഫെ​ബ്രു​വ​രി 6വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷ സമർപ്പിക്കാം.

അ​വി​വാ​ഹി​ത​രാ​യ സ്ത്രീ​ക​ൾ​ക്കും പു​രു​ഷ​ന്മാ​ർ​ക്കും അപേക്ഷിക്കാം. ക​മ്മി​ഷ​ൻ​ഡ് ഓ​ഫീ​സ​ർ/​പൈ​ല​റ്റ്/​നാ​വി​ഗേ​റ്റ​ർ/​എ​യ​ർ​മെ​ൻ ത​സ്തി​ക​ക​ൾക്ക് പുറമെയുള്ള നിയമനമാണ്. 

Netvision CSC Digital Seva | Mokeri


വിദ്യാഭ്യാസ യോഗ്യത:

(എ) ശാസ്ത്ര വിഷയങ്ങൾ :-

അപേക്ഷകർ 10+2/ഇന്റർമീഡിയറ്റ്/തത്തുല്യ പരീക്ഷ കേന്ദ്ര/സംസ്ഥാന/യുടി സർക്കാർ അംഗീകരിച്ച ഒരു വിദ്യാഭ്യാസ ബോർഡിൽ നിന്ന് കണക്ക്, ഫിസിക്‌സ്, ഇംഗ്ലീഷ് എന്നിവയ്‌ക്കൊപ്പം കുറഞ്ഞത് 50% മാർക്കോടെയും ഇംഗ്ലീഷിൽ 50% മാർക്കോടെയും വിജയിച്ചിരിക്കണം.

അല്ലെങ്കിൽ 

കേന്ദ്ര/സംസ്ഥാന/യുടി സർക്കാർ അംഗീകരിച്ച പോളിടെക്‌നിക് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് എഞ്ചിനീയറിംഗിൽ (മെക്കാനിക്കൽ/ഇലക്‌ട്രിക്കൽ/ഇലക്‌ട്രോണിക്‌സ്/ഓട്ടോമൊബൈൽ/കംപ്യൂട്ടർ സയൻസ്/ഇൻസ്ട്രുമെന്റേഷൻ ടെക്‌നോളജി/ഇൻഫർമേഷൻ ടെക്‌നോളജി) മൂന്ന് വർഷത്തെ ഡിപ്ലോമ കോഴ്‌സ് പാസായിരിക്കണം. ഡി​പ്ലോ​മ ത​ല​ത്തി​ൽ ഇം​ഗ്ലീ​ഷ് ഒ​രു വി​ഷ​യ​മ​ല്ലെ​ങ്കി​ൽ പ്ല​സ് ടു/​പ​ത്താം ക്ലാ​സി​ൽ ഇം​ഗ്ലീ​ഷി​ന് 50ശതമാനം മാ​ർ​ക്ക് വേ​ണം.


(ബി) ശാസ്ത്ര വിഷയങ്ങൾ ഒഴികെ:-

കേന്ദ്ര/സംസ്ഥാന/യുടി സർക്കാർ അംഗീകരിച്ച വിദ്യാഭ്യാസ ബോർഡിൽ നിന്നുള്ള ഏതെങ്കിലും സ്ട്രീം/വിഷയങ്ങളിൽ ഇന്റർമീഡിയറ്റ്/10+2/തത്തുല്യ പരീക്ഷ പാസായിരിക്കണം, മൊത്തം 50% മാർക്കും ഇംഗ്ലീഷിൽ 50% മാർക്കും.

സ​യ​ൻ​സ് പ​ഠി​ച്ച​വ​ർ​ക്ക് സ​യ​ൻ​സ് ഇ​ത​ര വി​ഭാ​ഗ​ങ്ങ​ളി​ലേ​ക്കും അവസരം ഉണ്ട്. ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ഫോം ​പൂ​രി​പ്പി​ക്കുമ്പോൾ ഇ​വ​ർ​ക്കു സ​യ​ൻ​സ്, സ​യ​ൻ​സ് ഇ​ത​ര വി​ഷ​യ​ങ്ങ​ളു​ടെ പ​രീ​ക്ഷ​യി​ൽ ഒ​റ്റ സി​റ്റിം​ഗി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഓപ്ഷ​ൻ ല​ഭി​ക്കും.


▪650 രൂപ ഓ​ണ്‍​ലൈ​ൻ ഫീസ് അടച്ചു അപേക്ഷിക്കാം. 

▪എ​ൻ​റോ​ൾ ചെ​യ്യു​മ്പോ​ൾ ഉയർന്ന പ്രാ​യ​പ​രി 21 വയസാണ്. 

▪അപേക്ഷയുടെ അടിസ്ഥാനത്തിൽ ഷോ​ർ​ട്ട് ലി​സ്റ്റ് ചെ​യ്യ​പ്പെ​ടു​ന്ന​വ​ർ​ക്ക് ഓ​ണ്‍​ലൈ​ൻ ടെ​സ്റ്റ്, അ​ഡാ​പ്റ്റ​ബി​ലി​റ്റി ടെ​സ്റ്റ്, ശാ​രീ​രി​ക​ക്ഷ​മ​താ പ​രി​ശോ​ധ​ന, വൈദ്യ​പ​രി​ശോ​ധ​ന എ​ന്നി​വ നടത്തും. 

▪മാ​ർ​ച്ച് 17 മു​ത​ലാ​ണ് ഓ​ണ്‍​ലൈ​ൻ ടെ​സ്റ്റ് ആരംഭിക്കുക. 

▪പു​രു​ഷ​ൻമാർ 7 മി​നി​റ്റി​ൽ 1.6 കി​ലോ​മീ​റ്റ​ർ ഓ​ടി കായിക ക്ഷമത തെളിയിക്കണം. 

▪നി​ശ്ചി​ത സ​മ​യ​ത്തി​നു​ള്ളി​ൽ 10 പു​ഷ​പ്, 10 സി​റ്റ​പ്, 20 സ്ക്വാ​ട്സ് എ​ന്നി​വ പൂ​ർ​ത്തി​യാ​ക്ക​ണം. 

▪വനിതകൾ 8 ​മി​നി​റ്റി​ൽ 1.6 കി​ലോ​മീ​റ്റ​ർ ഓടണം. 

▪നി​ശ്ചി​ത​സ​മ​യ​ത്തി​നു​ള്ളി​ൽ 10 സി​റ്റ​പ്, 15 സ്ക്വാ​ട്സ് എ​ന്നി​വ പൂ​ർ​ത്തി​യാ​ക്ക​ണം.


പു​രു​ഷ​ന്മാ​ർ​ക്ക് കു​റ​ഞ്ഞ​ത് 152.5 സെ​മീ ഉയരവും സ്ത്രീ​ക​ൾ​ക്ക് 152 സെ.​മീ ഉയരവും വേണം. പു​രു​ഷ​ന്മാ​ർ​ക്കു നെ​ഞ്ച​ള​വ് കു​റ​ഞ്ഞ​ത് അ​ഞ്ചു സെ.​മീ. വി​ക​സി​പ്പി​ക്കാ​ൻ ക​ഴി​യ​ണം. ഉ​യ​ര​ത്തി​നും പ്രാ​യ​ത്തി​നും ആ​നു​പാ​തി​കമായ തൂക്കം വേണം. ഓ​രോ ക​ണ്ണി​നും 6/12, (ക​ണ്ണ​ട​യോ​ടെ 6/6 ) കാഴ്ച ശക്തി വേണം.

Friday, December 29, 2023

ഇന്ത്യൻ നേവിയിൽ വിവിധ തസ്തികകളിലായി 910 ഒഴിവുകൾ

 ഇന്ത്യൻ നേവിയിൽ വിവിധ തസ്തികകളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ഗ്രൂപ്പ് ബി, സി തസ്തികകളിലായി 910 ഒഴിവുകൾ ഉണ്ട്. ഡിസംബർ 31വരെ ഓൺലൈനായി അപേക്ഷ നൽകാം. ഇന്ത്യൻ നേവി സിവിലിയൻ എൻട്രൻസ് ടെസ്റ്റ് (INCET) വഴിയാണ് നിയമനം. ട്രേഡ്സ്മാൻമേറ്റ് തസ്തികയ്ക്ക് 18,000മുതൽ 56,900 രൂപ വരെയും മറ്റുള്ളവയ്ക്ക് 35,400 മുതൽ 1,12,400 രൂപ വരെയുമാണ് ശമ്പളം.

തസ്തിക വിവരങ്ങൾ താഴെ

🔵സീനിയർ ഡ്രാഫ്റ്റ്സ്മാൻ. (ഇലക്ട്രിക്കൽ, മെക്കാനിക്കൽ, കൺസ്ട്രക്‌ഷൻ, ആർമമെന്റ്, കാർട്ടോഗ്രാഫിക്). പത്താം ക്ലാസ് വിജയവും ഡ്രാഫ്റ്റ്സ്മാൻഷിപ്പിൽ രണ്ടു വർഷ ഡിപ്ലോമയും ഉള്ളവർക്ക് അപേക്ഷിക്കാം. 3 വർഷത്തെ പരിചയം അഭികാമ്യം. പ്രായം 18നും 27നും ഇടയിൽ.
🔵ചാർജ്മാൻ (അമ്യൂണിഷൻ വർക്‌ഷോപ്). ബിഎസ്‌സി (ഫിസിക്സ്/ കെമിസ്ട്രി/ മാത്‌സ്) അല്ലെങ്കിൽ കെമിക്കൽ എൻജിനീയറിങ് ഡിപ്ലോമയുള്ളവർക്ക് അപേക്ഷിക്കാം. പ്രായം 18നും 25നും ഇടയിൽ.
🔵ചാർജ്മാൻ. ബിഎസ്‌സി (ഫിസിക്സ്/ കെമിസ്ട്രി/ മാത്‌സ്) അല്ലെങ്കിൽ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്/ മെക്കാനിക്കൽ/ കംപ്യൂട്ടർ എൻജിനീയറിങ് ഡിപ്ലോമയുള്ളവർക്ക് അപേക്ഷിക്കാം. പ്രായം 18നും 25നും ഇടയിൽ.
🔵ട്രേഡ്സ്മാൻ മേറ്റ്. പത്താം ക്ലാസ് ജയവും ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റും വേണം. പ്രായം 18നും 25നും ഇടയിൽ.

ഡൽഹി സബോർഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡ് വഴി 2354 ഒഴിവുകൾ

ഡൽഹി സബോർഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡിൽ (DSSSB) വിവിധ തസ്തികകളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ആകെ 2354 ഒഴിവുകളുണ്ട്. ലോവർ ഡിവിഷൻ ക്ലാർക്ക്, ജൂനിയർ അസിസ്റ്റന്റ്, സ്റ്റേനോഗ്രാഫർ ഗ്രേഡ്-II, ജൂനിയർ സ്റ്റേനോഗ്രാഫർ (ഹിന്ദി/ ഇംഗ്ലീഷ്), ലോവർ ഡിവിഷൻ ക്ലാർക്ക് കം ടൈപ്പിസ്റ്റ്, ജൂനിയർ സ്റ്റേനോഗ്രാഫർ, സ്റ്റേനോഗ്രാഫർ & അസിസ്റ്റന്റ് ഗ്രേഡ് – I എന്നീ തസ്തികകളിലാണ് നിയമനം. 

ഉദ്യോഗാർഥികൾക്ക് ജനുവരി 9മുതൽ ഫെബ്രുവരി 7വരെ ഓൺലൈനായി അപേക്ഷ നൽകാം.

തസ്തികകളും ഒഴിവുകളും

🔵ജൂനിയർ അസിസ്റ്റന്റ്റ്, ഗ്രേഡ് IV- 1672 ഒഴിവ്.

🔵സ്റ്റെനോഗ്രാഫർ – 143 ഒഴിവ്.

🔵ലോവർ ഡിവിഷൻ ക്ലർക്ക് കം ടൈപ്പിസ്റ്റ് (ഹിന്ദി) 256ഒഴിവുകൾ.

🔵ജൂനിയർ സ്റ്റെനോഗ്രാഫർ- 20 ഒഴിവുകൾ

🔵ജൂനിയർ അസിസ്റ്റന്റ്- 40 ഒഴിവുകൾ.

🔵സ്റ്റെനോഗ്രാഫർ- 14 ഒഴിവുകൾ.

🔵ജൂനിയർ അസിസ്റ്റന്റ്- 30 ഒഴിവുകൾ.

🔵ജൂനിയർ സ്റ്റെനോഗ്രാഫർ (ഇംഗ്ലീഷ്)- 2 ഒഴിവുകൾ.

🔵ജൂനിയർ അസിസ്റ്റന്റ്- 28 ഒഴിവുകൾ.

🔵സ്റ്റെനോഗ്രാഫർ ഗ്രേഡ്-II- 5 ഒഴിവുകൾ. 

🔵ലോവർ ഡിവിഷൻ ക്ലർക്- 28 ഒഴിവുകൾ.

🔵ജൂനിയർ അസിസ്റ്റന്റ്- 10 ഒഴിവുകൾ.

🔵ജൂനിയർ സ്റ്റെനോഗ്രാഫർ (ഹിന്ദി)- 2 ഒഴിവുകൾ.

🔵അസിസ്റ്റന്റ് ഗ്രേഡ് I- 104 ഒഴിവുകൾ.

പ്രായപരിധി
🔵ജൂനിയർ സ്റ്റെനോഗ്രാഫർ തസ്തികയിൽ 18 മുതൽ 30 വയസ് വരെയും ബാക്കി തസ്തികൾക്ക് 18 മുതൽ 27 വയസ് വരെയുമാണ് പ്രായപരിധി.
സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃതമായ വയസിളവ് ലഭിക്കും.

ശമ്പളം
🔵ഗ്രേഡ്-IV/ ജൂനിയർ അസിസ്റ്റന്റ്: 19900 രൂപ മുതൽ 63200 വരെ.
🔵സ്റ്റെനോഗ്രാഫർ – 25500 രൂപ മുതൽ 81100 വരെ.
🔵ലോവർ ഡിവിഷൻ ക്ലർക്ക് കം ടൈപ്പിസ്റ്റ് (ഹിന്ദി/ ഇംഗ്ലീഷ്)- 19900 രൂപ മുതൽ 63200 വരെ.
🔵ജൂനിയർ സ്റ്റെനോഗ്രാഫർ- 25500 രൂപ മുതൽ 81100 2.
🔵ജൂനിയർ അസിസ്റ്റന്റ്റ്- 19900 രൂപ മുതൽ 63200 വരെ.
🔵സ്റ്റെനോഗ്രാഫർ- 25500 രൂപ മുതൽ 81100 വരെ.
🔵ജൂനിയർ അസിസ്റ്റൻ്റ്- 19900 രൂപ മുതൽ 63200 വരെ.
🔵ജൂനിയർ സ്റ്റെനോഗ്രാഫർ (ഇംഗ്ലീഷ്)- 25500 രൂപ മുതൽ 81100 വരെ.
🔵ജൂനിയർ അസിസ്റ്റന്റ്- 19900 രൂപ മുതൽ 63200 വരെ.
🔵സ്റ്റെനോഗ്രാഫർ ഗ്രേഡ് II- 25500 രൂപ മുതൽ 81100 2.
🔵ലോവർ ഡിവിഷൻ ക്ലർക്- 19900 രൂപ മുതൽ 63200 2.
🔵ജൂനിയർ അസിസ്റ്റന്റ്റ്- 19900 രൂപ മുതൽ 63200.
🔵ജൂനിയർ സ്റ്റെനോഗ്രാഫർ (ഹിന്ദി)- 25500 രൂപ മുതൽ 81100 വരെ.
🔵അസിസ്റ്റന്റ് ഗ്രേഡ് I- 19900 രൂപ മുതൽ 63200 വരെ.

അപേക്ഷ
ജനറൽ, ഒബിസി, വിഭാഗക്കാർക്ക് 100 രൂപയാണ് അപേക്ഷ ഫീസ്. വനിതകൾ, എസ്.സി, എസ്.ടി, പി.ഡബ്ല്യൂ.ഡി, മുൻസൈനിക ഉദ്യോഗസ്ഥർ എന്നിവർക്ക് ഫീസ് നൽകേണ്ടതില്ല.

Monday, October 9, 2023

ശിക്ഷാ സഹ്യോഗ് സ്കോളർഷിപ്പ് 2023: 8-ാം ക്ലാസ് മുതൽ പിജി വരെ

നാഷണൽ സെക്യൂരിറ്റീസ് ഡിപ്പോസിറ്ററി ലിമിറ്റഡ് (NSDL) ആരംഭിച്ച ശിക്ഷാ സഹ്യോഗ് സ്‌കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. ഗുണനിലവാരമുള്ള വിദ്യാഭ്യാസം നേടുന്നതിൽ ബുദ്ധിമുട്ടുകൾ നേരിടുന്ന വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായം നൽകുകയാണ് ലക്ഷ്യം. ശിക്ഷാ സഹ്യോഗ് സ്കോളർഷിപ്പ് 8-ാം ക്ലാസ് മുതൽ പിജി വരെയുള്ള വിദ്യാർത്ഥികൾക്കാണ് ലഭിക്കുക.

അവസാന തീയതി ഒക്ടോബർ 29.


സ്കോളർഷിപ്പ് ലഭിക്കുന്ന ക്ലാസുകളും മറ്റുവിവരങ്ങളും

🔵 എട്ടാം ക്ലാസ് സ്കോളർഷിപ്പിന് 7-ാം ക്ലാസിൽ കുറഞ്ഞത് 60 മാർക്ക് വേണം. 2,500 രൂപയാണ് സ്കോളർഷിപ്പ് തുക

🔵 ക്ലാസ് 9 വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പിന് 8-ാം ക്ലാസ്സിൽ കുറഞ്ഞത് 60 ശതമാനം മാർക്ക് നേടണം. സ്കോളർഷിപ്പ് 2500 രൂപ.

🔵 10, 11, 12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കുള്ള NSDL ശിക്ഷാ സഹ്യോഗ് സ്കോളർഷിപ്പിന് ഒൻപതാം ക്ലാസിൽ 60 ശതമാനം മാർക്ക് നേടണം. 3500 മുതൽ 5000 രൂപവരെ.

🔵 ബിരുദ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പിന് 12-ാം ക്ലാസിൽ കുറഞ്ഞത് 60%, ഡിപ്ലോമയിൽ കുറഞ്ഞത് 60%. മാർക്ക് ലഭിക്കണം. സ്കോളർഷിപ്പ് 10,000 രൂപ.

🔵 പിജി വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പിന് പ്ലസ് ടു, ഡിഗ്രി എന്നിവയ്ക്ക് 60 ശതമാനം മാർക്ക് വേണം. സ്കോളർഷിപ്പ് തുക 12,000 രൂപ.

ഹൈക്കോടതിയിൽ പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് നിയമനം: 24,400 മുതൽ 55,200 രൂപ വരെ ശമ്പളം

 കേരള ഹൈക്കോടതിയിൽ പത്താം ക്ലാസ് പാസായ ശാരീരികക്ഷമതയുള്ള പുരുഷന്മാർക്ക് വാച്ച്മാൻ തസ്തികളിളിൽ തൊഴിൽ അവസരം. 

പത്താം ക്ലാസ് ജയിച്ചവർക്കോ തത്തുല്യ യോഗ്യത ഉള്ളവർക്കോ അപേക്ഷിക്കാം. ബിരുദമുള്ളവർക്ക് അവസരമില്ല.

02.01.1987നും 01.01.2005നും ഇടയിൽ ജനിച്ചവരാകണം. 

24,400 രൂപ മുതൽ 55,200 രൂപവരെയാണ് ശമ്പളം. 

ആദ്യ ഘട്ടത്തിൽ ഒക്ടോബർ 26 വരെയും രണ്ടാം ഘട്ടത്തിൽ നവംബർ 6 വരെയും ഓൺൺലൈനായി അപേക്ഷിക്കാം. 

ഭിന്നശേഷിക്കാർക്ക് അവസരമില്ല.

കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിൽ 323 ഒഴിവുകൾ

കൊച്ചി, കോഴിക്കോട്, കണ്ണൂർ രാജ്യാന്തര വിമാനത്താവളങ്ങളിൽ വിവിധ തസ്തികകളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം.

ജൂനിയർ ടെക്നിക്കൽ ഓഫിസർ മുതൽ ഹാൻഡിമാൻ വരെയുള്ള തസ്തികകളിലായി 323 ഒഴിവുകളാണ് ഉള്ളത്.

എൻജിനീയറിങ്ങിൽ ഡിഗ്രി, ഡിപ്ലോമ യോഗ്യതയുള്ളവർക്കു മികച്ച അവസരമുണ്ട്. 

3 വർഷത്തെ കരാർ നിയമനമാണ്. 

സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. 

ഒക്ടോബർ 17, 18, 19 തീയതികളിൽ എറണാകുളത്ത് അഭിമുഖം ഉണ്ട്.


തസ്തികകളും ഒഴിവുകളും

🔵ഹാൻഡിമാൻ/ ഹാൻഡിവുമൺ (279ഒഴിവുകൾ), റാംപ് സർവീസ് എക്സിക്യൂട്ടീവ്/യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവർ (39ഒഴിവുകൾ), ജൂനിയർ ഓഫീസർ (ടെക്നിക്കൽ-5 ഒഴിവുകൾ).


🔵ഹാൻഡിമാൻ/ഹാൻഡിവുമൺ. പത്താം ക്ലാസ് പാസാകണം. ഇംഗ്ലിഷിൽ പ്രാവീണ്യം വേണം. ഹിന്ദി, പ്രാദേശിക ഭാഷ എന്നിവയിൽ അറിവ് അഭികാമ്യം;

🔵റാംപ് സർവീസ് എക്സിക്യൂട്ടീവ്. 3 വർഷ ഡിപ്ലോമ (മെക്കാനിക്കൽ/ഇലക്ട്രിക്കൽ/പ്രൊഡക്‌ഷൻ/ഇലക്ട്രോണിക്സ്/ഒാട്ടമൊബീൽ). അല്ലെങ്കിൽ ഐടിഐ വിത് എൻസിടിവിടി (മോട്ടർ വെഹിക്കിൾ ഓട്ടോ ഇലക്ട്രിക്കൽ/ എയർ കണ്ടീഷനിങ്/ഡീസൽ മെക്കാനിക്/ബെഞ്ച് ഫിറ്റർ/വെൽഡർ); എച്ച്എംവി; 23,640 (വെൽഡർ ട്രേഡിൽ ഒരു വർഷ പരിചയം).

🔵യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവർ. പത്താം ക്ലാസ് പാസാകണം. എച്ച്എംവി ഡ്രൈവിങ് ലൈസൻസ്; 20,130 രൂപ ശമ്പളം.

🔵ജൂനിയർ ഓഫീസർ (ടെക്നിക്കൽ) മെക്കാനിക്കൽ/ഓട്ടമൊബീൽ/പ്രൊഡക്‌ഷൻ/ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് ബിരുദം, എൽഎംവി വേണം, എച്ച്എംവി ഡ്രൈവിങ് ലൈസൻസ് (പരിചയമുള്ളവർക്കു മുൻഗണന). 28,200 രൂപ ശമ്പളം.


ഉയർന്ന പ്രായപരിധി 28 വയസ്.

Post Name

Age Limit

Handyman

GEN : 28 Yrs
OBC : 31 Yrs
SC/ST : 33 Yrs

Utility Agent cum Ramp Driver

GEN : 28 Yrs
OBC : 31 Yrs
SC/ST : 33 Yrs


അപേക്ഷ ഫീസ് 500 രൂപ. ഫീസ് AI AIRPORT SERVICES LIMITED എന്ന പേരിൽ മുംബൈയിൽ മാറാവുന്ന ഡിഡിയായി അടയ്ക്കണം. പട്ടികവിഭാഗം, വിമുക്തഭടൻമാർക്കു ഫീസ് അടയ്‌ക്കേണ്ടതില്ല.


ഇന്റർവ്യൂ, സ്കിൽ ടെസ്റ്റ് എന്നിവ മുഖേനയാണ് തിരഞ്ഞെടുപ്പ്.

Interview Dates:

Post Name

Interview Date

Venue

Handyman

Date : 11.01.2023
Time : 0800 to 1100hrs

Venue
Sri Jagannath Auditorium,
Near Vengoor Durga Devi
Temple, Vengoor,
Angamaly, Ernakulam,
Kerala, Pin – 683572
[ on the Main Central Road
( M C Road ) , 1.5 Km
away from Angamaly
towards Kalady ]

Utility Agent cum Ramp Driver

Date : 12.01.2023
Time : 0800 to 1100hrs

Venue
Sri Jagannath Auditorium,
Near Vengoor Durga Devi
Temple, Vengoor,
Angamaly, Ernakulam,
Kerala, Pin – 683572
[ on the Main Central Road
( M C Road ) , 1.5 Km
away from Angamaly
towards Kalady ]

നാഷനൽ ഡിഫൻസ് അക്കാദമിയിലേക്കും നേവൽ അക്കാദമിയിലേക്കുമുള്ള (NDA&NA)പ്രവേശനം

നാഷനൽ ഡിഫൻസ് അക്കാദമിയിലേക്കും നേവൽ അക്കാദമിയിലേക്കുമുള്ള (NDA&NA)പ്രവേശനം കര, നാവിക, വ്യോമ സേനകളിൽ കമ്മിഷൻഡ് ഓഫിസർമാരാകാൻ ആഗ്രഹമുണ്ടോ ⁉...