ജവഹർ നവോദയ വിദ്യാലയത്തിൽ 2023-24 അധ്യയന വർഷം ആറാം ക്ലാസ് പ്രവേശനത്തിന് അപേക്ഷിക്കാം.
🔸വിദ്യാർത്ഥികൾക്ക് അവരുടെ സ്വന്തം ജില്ലയിൽ സ്ഥിതി ചെയ്യുന്ന JNV-കളിൽ 2023 നവോദയ ക്ലാസ് 6 പ്രവേശനത്തിന് അപേക്ഷിക്കാം.
🔸അപേക്ഷകർ 2011 മെയ് ഒന്നിനും 2013 ഏപ്രിൽ 30നും ഇടയിൽ ജനിച്ചവരായിരിക്കണം
🔸2022-23 അധ്യയന വർഷത്തിൽ ജില്ലയിലെ ഏതെങ്കിലും സർക്കാർ/സർക്കാർ എയ്ഡഡ്/അംഗീകൃത വിദ്യാലയങ്ങളിൽ അഞ്ചാം ക്ലാസിൽ പഠിക്കുന്നവരും ജില്ലയിൽ താമസിക്കുന്നവരുമാകണം.
🔸2022 സെപ്റ്റംബർ 15-നോ അതിനുമുമ്പോ NIOS-ന്റെ 'ബി' സർട്ടിഫിക്കറ്റ് കോമ്പറ്റൻസി കോഴ്‌സ് പാസാകുന്ന ഉദ്യോഗാർത്ഥികൾക്ക് പരീക്ഷയ്ക്ക് യോഗ്യരാണ്.
🔸31-01-2023 നകം ഓൺലൈനായി അപേക്ഷിക്കണം.
🔸 പ്രവേശന പരീക്ഷാ തീയതി ഏപ്രിൽ 29. ഒബ്ജക്ടീവ് ടൈപ്പ് മാതൃകയിലാണ് പരീക്ഷ.
പരീക്ഷ പാറ്റേൺ:-
🔸നെഗറ്റീവ് മാർക്കിങ് ഇല്ല.
🔸ആകെ 100 മാർക്കിന് 80 ചോദ്യങ്ങൾ അടങ്ങുന്ന 03 വിഭാഗങ്ങളാണ് ചോദ്യപേപ്പറിൽ ഉണ്ടാവുക.
🔸ഭിന്നശേഷിയുള്ള വിദ്യാർത്ഥികൾക്ക് 40 മിനിറ്റ് അധിക സമയം നൽകും.

No comments:
Post a Comment