Tuesday, April 25, 2023

പഴയ ലാമിനേറ്റഡ് ഡ്രൈവിങ് ലൈസൻസ് പുതിയ PETG സ്മാർട്ട് കാർഡിലേക്ക് മാറ്റാം

നിലവിലുള്ള ലാമിനറ്റെഡ് ഡ്രൈവിങ് ലൈസൻസ് മാറ്റുന്നതിനായി ഓൺലൈനായി അപേക്ഷിച്ചാൽ  PET-G സ്മാർട്ട് കാർഡ് രൂപത്തിലുള്ള ഡ്രൈവിങ്  ലൈസൻസ് വീട്ടിലെത്തും.

അടുത്തു തന്നെ എന്തെങ്കിലും സർവീസുകൾ (ഉദാഹരണത്തിന് ,പുതുക്കൽ, വിലാസംമാറ്റൽ, ഫോട്ടോ സിഗ്‌നേച്ചർ തുടങ്ങിയവ മാറ്റൽ, ജനന തീയതി മാറ്റൽ, ഡൂപ്ലിക്കേറ്റ് ലൈസൻസ് എടുക്കൽ ) ചെയ്യാനായുള്ളവർക്ക് PET G Card ലേക്ക് മാറാൻ പ്രത്യേകമായി അപേക്ഷ തിരക്കിട്ട് നൽകേണ്ടതില്ല.

കൂടാതെ പുസ്തക രൂപത്തിലും പേപ്പർ രൂപത്തിലും ഉള്ള ലൈസൻസുകൾ ഇനിയും അപ്ഡേറ്റ് ചെയ്യാൻ ബാക്കിയുള്ളവർ അതത് ആർ ടി ഒ / സബ് ആർ ടി ഓഫീസുകളിൽ ബന്ധപ്പെട്ട് അപ്ഡേറ്റ് ചെയ്ത്  പുതിയ കാർഡിനായി അപേക്ഷിക്കാവുന്നതാണ്

31/3/2024 തീയതി വരെ മാത്രമേ കുറഞ്ഞ നിരക്കിലുള്ള ഫീസിൽ ലൈസൻസ് മാറ്റി നൽകുകയുള്ളൂ. അതിനു ശേഷം കാർഡ് രൂപത്തിലേക്ക് മാറാൻ നിലവിൽ പ്രാബല്യത്തിലുള്ള ഫീസ് (1200 രൂപ + തപാൽ: ഡൂപ്ലിക്കേറ്റ് ലൈസൻസിനുള്ള ഫീസ്)  ഒടുക്കണം.

ഏഴ് സുരക്ഷാസംവിധാനമാണ് കാര്‍ഡുകളില്‍ ഒരുക്കിയിട്ടുള്ളത്. എ.ടി.എം. കാര്‍ഡുകളുടെ മാതൃകയില്‍ പേഴ്‌സില്‍ സൂക്ഷിക്കാവുന്നതാണ് പെറ്റ് ജി കാര്‍ഡുകള്‍. മെച്ചപ്പെട്ട അച്ചടി സംവിധാനം ഉപയോഗിച്ചിരിക്കുന്നതില്‍ അക്ഷരങ്ങള്‍ മായില്ല. പ്രത്യേക നമ്പര്‍, അള്‍ട്രാവയലറ്റ് ലൈറ്റില്‍ തെളിയുന്ന പാറ്റേണ്‍, നോട്ടുകളിലേതുപോലെ ഗില്ലോച്ചെ ഡിസൈന്‍, വശങ്ങളിൽ മൈക്രോ അക്ഷരങ്ങളിലെ ബോര്‍ഡര്‍ ലൈന്‍, ഹോളോഗ്രാം, വെളിച്ചം വീഴുന്നതിനനുസരിച്ച് നിറംമാറുന്ന ഇന്ത്യയുടെ ചിത്രം, സ്‌കാന്‍ചെയ്താല്‍ ലൈസന്‍സ് സംബന്ധിച്ച വിവരങ്ങളെല്ലാം ലഭിക്കുന്ന ക്യൂ.ആര്‍. കോഡ് എന്നിവ ഇതിലുണ്ട്

അപേക്ഷിക്കാൻ ആവശ്യമായ രേഖകൾ

ഒറിജിനൽ ഡ്രൈവിംഗ് ലൈസൻസ് 
ഫോട്ടോ & ഒപ്പ് 

No comments:

Post a Comment

നാഷനൽ ഡിഫൻസ് അക്കാദമിയിലേക്കും നേവൽ അക്കാദമിയിലേക്കുമുള്ള (NDA&NA)പ്രവേശനം

നാഷനൽ ഡിഫൻസ് അക്കാദമിയിലേക്കും നേവൽ അക്കാദമിയിലേക്കുമുള്ള (NDA&NA)പ്രവേശനം കര, നാവിക, വ്യോമ സേനകളിൽ കമ്മിഷൻഡ് ഓഫിസർമാരാകാൻ ആഗ്രഹമുണ്ടോ ⁉...