കേന്ദ്ര സായുധ പോലീസ് സേനകളിലെ (സി.എ.പി.എഫ്.) 322 അസിസ്റ്റന്റ് കമാന്‍ഡന്റ് ഒഴിവുകളിലേക്ക് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ അപേക്ഷ ക്ഷണിച്ചു.
ഒഴിവുകള്‍:
ബി.എസ്.എഫ്.-86
സി.ആര്‍.പി.എഫ്.-55
സി.ഐ.എസ്.എഫ്.-91
ഐ.ടി.ബി.പി.-60
എസ്.എസ്.ബി.30
♦യോഗ്യത: അംഗീകൃത സര്‍വകലാശാലയില്‍നിന്നുള്ള ബാച്ചിലര്‍ ബിരുദം.
♦ശാരീരിക യോഗ്യത: പുരുഷന്മാര്‍ക്ക് കുറഞ്ഞത് 165 സെ.മീ. ഉയരം, 81 സെ.മീ. നെഞ്ചളവ് (5 സെ.മീ. വികാസം), 50 കി.ഗ്രാം ഭാരം എന്നിവയുണ്ടായിരിക്കണം. വനിതകള്‍ക്ക് 157 സെ.മീ. ഉയരവും 46 കി.ഗ്രാം ഭാരവും വേണം. മികച്ച കാഴ്ചശക്തിയുണ്ടായിരിക്കണം.
♦പ്രായപരിധി: 2023 ഓഗസ്റ്റ് 1-ന് 20-25 വയസ്സ്. അപേക്ഷകര്‍ 1998 ഓഗസ്റ്റ് 2-നും 2003 ഓഗസ്റ്റ് 1-നും മധ്യേ ജനിച്ചവരാകണം. അര്‍ഹരായവര്‍ക്ക് ഉയര്‍ന്ന പ്രായത്തില്‍ നിയമാനുസൃത ഇളവ് ലഭിക്കും.
♦തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, ശാരീരിക ക്ഷമതാപരീക്ഷ, വൈദ്യപരിശോധന, ഇന്റര്‍വ്യൂ/ പേഴ്സനാലിറ്റി ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.
ഓഗസ്റ്റ് 26-നാണ് പരീക്ഷ. കേരളത്തില്‍ കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ പരീക്ഷാകേന്ദ്രമുണ്ട്.
പേപ്പര്‍ I (ഒബ്ജെക്ടിവ് ടൈപ്പ്), പേപ്പര്‍ II (വിവരണാത്മകം) എന്നിവയുള്‍പ്പെടുന്നതാണ് പരീക്ഷ. തെറ്റുത്തരത്തിന് നെഗറ്റിവ് മാര്‍ക്ക് ഉണ്ടായിരിക്കും.
100 മീറ്റര്‍, 800 മീറ്റര്‍ ഓട്ടം, ലോങ്ജമ്ബ്, ഷോട്ട് പുട്ട് (പുരുഷന്മാര്‍ക്ക് മാത്രം) എന്നിവയുള്‍പ്പെടുന്നതായിരിക്കും ഫിസിക്കല്‍ ടെസ്റ്റ്. ഇന്റര്‍വ്യൂവിന് പരമാവധി 150 മാര്‍ക്കായിരിക്കും ഉണ്ടാവുക.
♦ഫീസ്: 200 രൂപയാണ് അപേക്ഷാഫീസ്. വനിതകള്‍ക്കും എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്കും ഫീസില്ല.
♦അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി: മേയ് 17 (6 pm). പരീക്ഷയുടെ വിശദമായ സിലബസ് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ക്ക് www.upsc.gov.in-ല്‍ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാപനം കാണുക.
No comments:
Post a Comment