കോഴിക്കോട് ഈസ്റ്റ്ഹിൽ ഗവൺമെൻറ് ഫിസിക്കൽ എജ്യുക്കേഷൻ കോളേജിൽ ഒക്ടോബർ ഒന്നുമുതൽ 20 വരെ നടത്തുന്ന റാലിയിൽ കോഴിക്കോട്, കാസർകോട്, കണ്ണൂർ, മലപ്പുറം, പാലക്കാട്, തൃശ്ശൂർ, വയനാട് ജില്ലകളിലെ ആൺകുട്ടികൾക്ക് പങ്കെടുക്കാം. കോഴിക്കോട് ആർമി റിക്രൂട്ടിങ് ഓഫീസ് ആണ് റിക്രൂട്ട്മെൻറ് റാലി നടത്തുന്നത്.
തിരുവനന്തപുരം ആർമി റിക്രൂട്ടിങ് ഓഫീസ്, കൊല്ലം ലാൽബഹാദുർ ശാസ്ത്രി സ്റ്റേഡിയത്തിൽ നവംബർ 15 മുതൽ 30 വരെ നടത്തുന്ന റിക്രൂട്ട്മെൻറ് റാലിക്ക് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലുള്ള ആൺകുട്ടികൾക്ക് പങ്കെടുക്കാം.
■അഗ്നിവീർ ജനറൽ ഡ്യൂട്ടി (10-ാം ക്ലാസ്)
■അഗ്നിവീർ ട്രേഡ്സ്മാൻ (10-ാം ക്ലാസ്)
■അഗ്നിവീർ ടെക്നിക്കൽ (പ്ലസ് ടു സയൻസ്)
■അഗ്നിവീർ ക്ലാർക്ക്/സ്റ്റോർകീപ്പർ ടെക്നിക്കൽ (പ്ലസ് ടു - ഹുമാനിറ്റീസ് / കോമേഴ്സ് / സയൻസ്)
ബെംഗളൂരു ആർമി റിക്രൂട്ടിങ് സോൺ നവംബർ ഒന്നുമുതൽ മൂന്നുവരെ ബെംഗളൂരു മനേക്ഷാ പരേഡ് ഗ്രൗണ്ടിൽ കേരളം, കർണാടകം എന്നീ സംസ്ഥാനങ്ങളിലെയും ലക്ഷദ്വീപ്, മാഹി എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലെയും വനിതകൾക്കായി കോർ ഓഫ് മിലിറ്ററി പോലീസിലെ അഗ്നിവീർ ജനറൽ ഡ്യൂട്ടി (വിമൺ) തസ്തികയിലേക്ക് റിക്രൂട്ട്മെൻറ് നടത്തും. യോഗ്യത 10-ാം ക്ലാസ് ജയം. മാർക്ക് വ്യവസ്ഥ ഉണ്ട്.
👉അപേക്ഷകരുടെ കുറഞ്ഞപ്രായം 17.5 വയസ്സ്. ഉയർന്ന പ്രായപരിധി 23 വയസ്സ്
👉അവസാന തിയ്യതി: 03/09/2022

No comments:
Post a Comment