Monday, September 19, 2022

കരസേനയിൽ ടെക്നിക്കൽ എൻട്രി : 90 ഒഴിവ്

 🪖കരസേനയുടെ 2023 ജനുവരിയിൽ ആരംഭിക്കുന്ന 48-ാമത് ടെക്നിക്കൽ എൻട്രി സ്റ്റീമിലേക്ക് (പെർമനന്റ് കമ്മിഷൻ) അപേക്ഷ ക്ഷണിച്ചു


🪖 ആകെ 90 ഒഴിവുകളുണ്ട്


🪖 അവിവാഹിതരായ പുരുഷന്മാർക്കാണ് അവസരം


🪖 യോഗ്യത : ഫിസിക്സ്, കെമിസ്ട്രി,മാത്തമാറ്റിക്സ് എന്നിവയുൾപ്പെടുന്ന

ഗ്രൂപ്പിൽ 60 ശതമാനം മാർക്കിൽ കുറയാത്ത പ്ലസ് ടു വിജയം


🪖 അപേക്ഷകർ 2022 ലെ JEE MAIN പരീക്ഷ എഴുതിയിരിക്കണം 


പ്രായപരിധി : 16.5 വയസ്സ് മുതൽ 19.5 വയസ്സ് വരെ (2003 ജൂലായ് രണ്ടിനും 2006 ജൂലായ് ഒന്നിനും ഇടയിൽ)


🪖 തിരഞ്ഞെടുപ്പ് : ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെടുന്നവരെ ഒക്ടോബറിൽ ആരംഭിക്കുന്ന എസ്.എസ്.ബി. ഇന്റർവ്യൂവിന് ക്ഷണിക്കും. രണ്ട് ഘട്ടങ്ങളിലായി അഞ്ച് ദിവസമായിരിക്കും ഇന്റർവ്യൂ. വൈദ്യപരിശോധനയും ഉണ്ടായിരിക്കും. ഇന്റർവ്യൂ സമയത്ത് സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും, 20 പാസ്പോർട്ട് സൈസ് ഫോട്ടോസും കരുതണം. അപേക്ഷയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പ്രിന്റ് ഔട്ട്, പത്താംക്ലാസ്, പന്ത്രണ്ടാംക്ലാസ് – സർട്ടിഫിക്കറ്റുകൾ, തിരിച്ചറിയൽ കാർഡ്, ജെ.ഇ.ഇ. മെയിൻ റിസൽട്ട് എന്നിവ പരിശോധിക്കും.


🪖 പരിശീലനം പൂർത്തിയാക്കുന്നവർക്ക് എൻജിനീയറിങ് ബിരുദവും

ലഫ്റ്റനന്റ് റാങ്കിൽ നിയമനവും ലഭിക്കും


🪖 വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം


🪖 അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 21

No comments:

Post a Comment

നാഷനൽ ഡിഫൻസ് അക്കാദമിയിലേക്കും നേവൽ അക്കാദമിയിലേക്കുമുള്ള (NDA&NA)പ്രവേശനം

നാഷനൽ ഡിഫൻസ് അക്കാദമിയിലേക്കും നേവൽ അക്കാദമിയിലേക്കുമുള്ള (NDA&NA)പ്രവേശനം കര, നാവിക, വ്യോമ സേനകളിൽ കമ്മിഷൻഡ് ഓഫിസർമാരാകാൻ ആഗ്രഹമുണ്ടോ ⁉...