മൂന്ന് അലോട്ട്മെന്റിലും അവസരം ലഭിക്കാത്ത വിദ്യാർത്ഥികൾക്കുള്ള അവസാന അവസരമാണ് സപ്ലിമെന്ററി അലോട്ട്മെന്റ്. ഒഴിവുകളും മറ്റ് വിവരങ്ങളും നാളെ രാവിലെ 9 മണിക്ക് പ്രവേശത്തിനുള്ള വെബ്സൈറ്റായ https://hscap.kerala.gov.inൽ പ്രസിദ്ധീകരിക്കും. ഇത് നോക്കി വിദ്യാർത്ഥികൾ അപേക്ഷ പുതുക്കി നൽകണം. മെറിറ്റ് സീറ്റിൽ പ്രവേശനം നേടിയവർ മറ്റ് ക്വാട്ടകളിലേക്ക് മാറിയതിനെ തുടർന്നുള്ള ഒഴിവുകളിലും വിദ്യാർത്ഥികൾക്ക് പ്രവേശനം നേടാനാകും.
അതേസമയം നിലവിൽ ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്കും ആദ്യഘട്ടത്തിൽ പ്രവേശനം ലഭിച്ച ശേഷം ഏതെങ്കിലും കാരണവശാൽ ഹാജരാകാൻ കഴിയാതിരുന്നവർക്കും ഈ ഘട്ടത്തിൽ വീണ്ടും അപേക്ഷിക്കാൻ ആകില്ല. തെറ്റായ വിവരങ്ങൾ ഉൾപ്പെടുത്തിയതിനെ തുടർന്ന് പ്രവേശനം നിഷേധിക്കപ്പെട്ടവർക്ക് ഈ ഘട്ടത്തിൽ വീണ്ടും അവസരം ഉണ്ടാകും. പിഴവുകൾ തിരുത്തി ഇത്തരക്കാർ വീണ്ടും അപേക്ഷിക്കണം.
👉അവസാന തിയ്യതി: സെപ്റ്റംബർ 3 ന് വൈകീട്ട് 5 മണി വരെ
No comments:
Post a Comment