Saturday, October 8, 2022

സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (സെറ്റ് -2022): ഓൺലൈൻ രജിസ്ട്രേഷൻ 20 വരെ

 കേരളത്തിലെ ഹയർ സെക്കൻഡറി അധ്യാപകരുടെയും വിഎച്ച്എസ്ഇയിലെ നോൺ-വൊക്കേഷനൽ അധ്യാപകരുടെയും നിയമനത്തിനുള്ള  യോഗ്യതാ നിർണയ പരീക്ഷയ്ക്ക് (SET-സ്റ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) 20-ന് വൈകിട്ട് 5 വരെ ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.


■14 ജില്ലാ കേന്ദ്രങ്ങളിലും ജനുവരിയിൽ ടെസ്റ്റ് നടത്തും. തീയതി പിന്നീടറിയിക്കും. 

■അപേക്ഷാഫീ: 1000 രൂപ; പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക്: 500 രൂപ. 

■പരീക്ഷയുടെ ഘടന: 

2 പേപ്പറുണ്ട്. പൊതുവിജ്ഞാനവും അധ്യാപന അഭിരുചിയും. ഓരോ പേപ്പറിലും 120 മിനിറ്റിൽ 120 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ. ഓരോ ചോദ്യത്തിനും 4 ഓപ്ഷൻ. ശരിയുത്തരത്തിന് ഒരു മാർക്ക് മാത്സിനും സ്റ്റാറ്റിസ്റ്റിക്സിനും മാത്രം ഒന്നര മാർക്കുള്ള 80 ചോദ്യങ്ങൾ വീതം. തെറ്റിനു മാർക്ക് കുറയ്ക്കില്ല. സിലബസ് വെബ്സൈറ്റിലുണ്ട്. 


താഴെക്കാണുന്ന ക്രമത്തിൽ മിനിമം മാർക്കുണ്ടെങ്കിൽ മാത്രമേ അധ്യാപക യോഗ്യത ലഭിക്കൂ

■ജനറൽ:

ഓരോ പേപ്പറിനും 40%, രണ്ടു പേപ്പറിനും ചേർത്ത് മൊത്തം 48%. 

■പിന്നോക്ക വിഭാഗം: 

ഓരോ പേപ്പറിനും 35%, രണ്ടു പേപ്പറിനും ചേർത്ത് മൊത്തം 45% 

■പട്ടിക, ഭിന്നശേഷി വിഭാഗങ്ങൾ: 

ഓരോ പേപ്പറിനും 35%, രണ്ടു പേപ്പറിനും ചേർത്ത് മൊത്തം 40%. 


യോഗ്യത:

👉ബന്ധപ്പെട്ട വിഷയത്തിൽ 50% മാർക്കോടെ മാസ്റ്റർ ബിരുദവും ഏതെങ്കിലും വിഷയത്തിലെ ബിഎഡും. 

👉മാത്സ്, ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി എന്നിവയ്ക്ക് റീജനൽ ഇൻ സ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷനിലെ എംഎസ്സി-എഡ് 50% മാർക്കോടെ ജയിച്ചവർക്കും അപേക്ഷിക്കാം. 

👉ബോട്ടണിക്കും സുവോളജിക്കും എംഎസ്സി-എഡ് ലൈഫ് സയൻസസും പരിഗണിക്കും. 50% മാർക്കോടെ കമ്യൂണി ക്കേറ്റിവ് ഇംഗ്ലിഷിലെ സെക്കൻഡ് ക്ലാസ് എംഎയും ബിഎഡും ഉള്ളവർക്കും അപേക്ഷിക്കാം. 

👉കൊമേഴ്സ്, ഫ്രഞ്ച്, ജർമൻ, ജിയോളജി, ഹോം സയൻസ്, ജേണലിസം, ലാറ്റിൻ, മ്യൂസിക്, ഫിലോസഫി, സൈക്കോളജി, റഷ്യൻ, സോഷ്യൽ വർക്ക്, സോഷ്യോളജി, സ്റ്റാറ്റിസ്റ്റിക്സ്, സിറിയക് എന്നീ വിഷയക്കാർക്ക് സെറ്റ് എഴുതാൻ ബിഎഡ് വേണമെന്നില്ല. 

👉അറബിക്, ഹിന്ദി, ഉറുദു എന്നീ വിഷയങ്ങളിൽ DLEd LTTC യോഗ്യതയുള്ളവർക്കും ബിഎഡ് നിർബന്ധമല്ല. 50% മാർക്കോടെ ബയോടെക്നോളജി എംഎസിയും നാച്ചുറൽ സയൻസ് ബിഎഡുമുള്ളവർക്കും സെറ്റ് എഴുതാം. 


⚠കേരളത്തിലെ ഏതെങ്കിലും സർവകലാശാല അംഗീകരിച്ചിട്ടില്ലാത്ത കറസ്പോണ്ടൻസ് ഓപ്പൺ ബിരുദങ്ങൾ പരിഗണിക്കില്ല. 


■ പിജി യോഗ്യത നേടിയിട്ട് ഇപ്പോൾ ഫൈനൽ ബിഎഡ് പരീക്ഷയ്ക്കു തയാറെടുക്കുന്നവർക്കും ബിഎഡ് നേടിയിട്ട് ഇപ്പോൾ ഫൈനൽ പിജി പരീക്ഷയ്ക്കു തയാറെടുക്കുന്നവർക്കും അപേക്ഷിക്കാം. 

■ സെറ്റ് ഫലം വന്ന് ഒരു വർഷത്തിനകം യോഗ്യത പൂർത്തിയാക്കിയ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതി. 

■ഉയർന്ന പ്രായപരിധിയില്ല. 

■പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 5% മാർക്കിളവുണ്ട്. 

No comments:

Post a Comment

നാഷനൽ ഡിഫൻസ് അക്കാദമിയിലേക്കും നേവൽ അക്കാദമിയിലേക്കുമുള്ള (NDA&NA)പ്രവേശനം

നാഷനൽ ഡിഫൻസ് അക്കാദമിയിലേക്കും നേവൽ അക്കാദമിയിലേക്കുമുള്ള (NDA&NA)പ്രവേശനം കര, നാവിക, വ്യോമ സേനകളിൽ കമ്മിഷൻഡ് ഓഫിസർമാരാകാൻ ആഗ്രഹമുണ്ടോ ⁉...