കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ യുജി, പിജി കോഴ്സുകളിലേക്ക് പ്രവേശന നടപടികൾ ആരംഭിച്ചു.
ഓൺലൈനായി ഫെബ്രുവരി 26 വരെ അപേക്ഷിക്കാം
👉ഏപ്രിൽ 29, 30, മെയ് ഒന്ന് തീയതികളിൽ നടക്കുന്ന പൊതുപ്രവേശന പരീക്ഷ(CAT 2023)യുടെ അടിസ്ഥാനത്തിലാ യിരിക്കും പ്രവേശനം.
👉ബിടെക്, ഇന്റഗ്രേറ്റഡ് എംഎ സി, ബി കോം എൽ എൽബി, ബിബിഎ എൽഎൽബി, മൂന്നു വർഷ എൽഎൽബി, എൽഎ എം, ബിവോക്, എംഎസ്സി, എംഎ, എംസിഎ, എംബിഎ, എംബിഇ, എംഎഫ്എസ്സി, എംവോക് തുടങ്ങിയവയാണ് പ്രോഗ്രാമുകൾ.
👉എംടെകിന് ഏപ്രിൽ 8 വരെയും പിഎച്ച്ഡി പ്രോഗ്രാമിലേക്ക് ഏപ്രിൽ 14 വരെ അപേക്ഷിക്കാം.
👉സംസ്ഥാനത്ത് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പരീക്ഷാ കേന്ദ്ര ങ്ങളുണ്ടാകും. വിവിധ സംസ്ഥാ നങ്ങളിലായി 14 പരീക്ഷാ കേന്ദ്രമുണ്ട്.
👉മറ്റുള്ള സർവ്വകലാശാലകളിൽ നിന്നും വ്യത്യസ്തമായ പല കോഴ്സുകളും കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിൽ (കുസാറ്റ് ) നിങ്ങ ലഭ്യമാണ്.
👉ഇന്ത്യയിലെ സർവ്വകളാശാലകളുടെ റാങ്കിങ്ങിൽ ഉന്നത നിലവാരം പുലർത്തുന്ന ഒന്നാണ് കുസാറ്റ്.
👉21 വിദേശ യൂണിവേഴ്സിറ്റികളുമായി കുസാറ്റ് എം ഒ യു നിലവിലുണ്ട്. സ്റ്റുഡന്റ് - ഫാക്കൽറ്റി എക്സ്ചേഞ്ച്, വിദേശ യൂണിവേഴ്സിറ്റികളുമായി യോജിച്ചു ഗവേഷണം, വിദേശ ഇന്റേൺഷിപ്, പ്രൊജക്റ്റ് സ്കോളർഷിപ്പുകൾ തുടങ്ങി അനേകം വ്യത്യസ്തമായ പ്രൊജക്ടുകൾ നിലവിലുള്ള യൂണിവേഴ്സിറ്റിയാണ് കുസാറ്റ്.
👉പ്ലൈസ്മെന്റിന്റെ കാര്യത്തിലും കുസാറ്റ് മുന്നിൽ തന്നെയാണ്. യൂ ജി, പി ജി വിദ്യാർത്ഥികൾക്ക് ഉന്നതസ്ഥാപങ്ങളിലേക്ക് പ്ലേസ്മെന്റ് ലഭിക്കുന്നുണ്ട്. ഈ വർഷം 500 ബി. ടെക് വിദ്യാർത്ഥികൾക്ക് വിവിധ കമ്പനികളിൽ ക്യാമ്പസ് സെലക്ഷൻ വഴി ജോലി ലഭിച്ചിട്ടുണ്ട്. അതേപോലെ മറ്റുള്ള യു ജി & പി ജി വിദ്യാർത്ഥികൾക്കും ഉന്നത സ്ഥാപനങ്ങളിൽ പ്ലേസ്മെന്റ് ലഭിച്ചിട്ടുണ്ട്.
👉113 ഓളം ശാസ്ത്രജ്ഞൻമാർ ആഗോള ഗവേഷണപട്ടികയിലേക്ക് കുസറ്റിന്റെ സംഭവനയായുണ്ട്. പേറ്റന്റുകളുടെ കാര്യത്തിലും കുസാറ്റ് മുന്നിൽ തന്നെയാണ്. ഇതുവരെ 30 പേറ്റന്റുകൾ കുസാറ്റ് സ്വന്തമാക്കിയിട്ടുണ്ട്.
👉കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല പേര് പോലെ തന്നെ പഠനത്തിനൊപ്പം, പഠന - ഗവേഷണ പ്രവർത്തനങ്ങൾ വ്യവസായ മേഖലയുമായി ചേർന്നു കൊണ്ടാണ് നടത്തി കൊണ്ടു പോകുന്നത്. വ്യവസായ തൽപ്പരരായ വിദ്യാർത്ഥികൾക്ക് ക്യാമ്പസ്സിൽ തന്നെ 113 ഓളം സ്റ്റാർട്ട് അപ്പുകളും പ്രവർത്തിക്കുന്നുണ്ട്.
കോഴ്സുകൾ:
യു ജി പ്രോഗ്രാം:
•ബി ടെക് - 4 വർഷം
1. സിവിൽ എഞ്ചിനീയറിംഗ്
2. മെക്കാനിക്കൽ എഞ്ചിനീയറിംഗ്
3. കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗ്
4. ഇൻഫർമേഷൻ ടെക്നോളജി
5. ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്
6. എലെക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്
7. ഇൻസ്‌ട്രുമെന്റേഷൻ & കൺട്രോൾ എഞ്ചിനീയറിംഗ്
8. നാവൽ ആർക്കിടെക്ചർ & ഷിപ്പ് ബിൽഡിംഗ്
9. മറൈൻ എഞ്ചിനീയറിംഗ്
10. പോളിമർ സയൻസ് & എഞ്ചിനീയറിംഗ്
11. സേഫ്റ്റി & ഫയർ എഞ്ചിനീയറിംഗ്
ഇന്റഗ്രേറ്റഡ് എം. സ് സി - 5 വർഷം
1. ബയോളജിക്കൽ സയൻസ്
2. കെമിസ്ട്രി
3. മാത്‍സ്
4. ഫിസിക്സ്
5. കമ്പ്യൂട്ടർ സയൻസ് ( AI & ഡാറ്റാ സയൻസ് )
6. ഫോട്ടോണിക്സ്
ലോ - 5 വർഷം
1. ബി ബി എ എൽ എൽ ബി
2. ബി കോം എൽ എൽ ബി
വൊക്കേഷണ ൽ കോഴ്സ്
ബി വോക് - ബിസിനസ് പ്രോസസ്സ് & ഡാറ്റാ അനലിസ്റ്റ്
പി ജി പ്രോഗ്രാം
എം എ പ്രോഗ്രാം
1. എം എ ഇക്കണോമിക്സ്
2. എം എ ഹിന്ദി & ലിറ്ററേച്ചർ
എം എസ് സി
1. ഇക്കോണിമിക്സ് & ഫിനാൻഷ്യൽ സ്റ്റഡീസ്
2. ഫോറെൻസിക് സയൻസ്
3. കെമിസ്ട്രി
4. മെറ്റീരിയോളജി
5. ബയോ ടെക്നോളജി
6. മൈക്രോ ബയോളജി
7. ഹൈഡ്രോ കെമിസ്ട്രി
8. കമ്പ്യൂട്ടർ സയൻസ് സ്പെഷ്യലൈസെഡ് ഇൻ ഡാറ്റാ സയൻസ്
9. ഇലക്ട്രോണിക് സയൻസ്
10. മറൈൻ ബയോളജി
11. മറൈൻ ജിയോളജി
12. മറൈൻ ജിയോ ഫിസിക്സ്
13. മാത്‍സ്
14. ഓഷ്യനോഗ്രാഫി
15. ഫിസിക്സ്
16. സ്റ്റാറ്റിസ്റ്റിക്സ്
17. എൻവിയോൺമെന്റൽ സയൻസ് & ടെക്നോളജി
18. എം എഫ് എസ് സി- സീ ഫുഡ് സേഫ്റ്റി & ട്രേഡ്
19. ഇൻഡസ്ട്രിയൽ ഫിഷറീസ്
എം സി എ റെഗുലർ & കോസ്റ്റ് ഷെയറിങ്
ലോ - എൽ എൽ ബി - 3 വർഷം
എം ബി എ
എം ടെക് - 18 വ്യത്യസ്ത പ്രോഗ്രാം
എൽ എൽ എം
ഡിപ്ലോമ / സർട്ടിഫിക്കറ്റ് പ്രോഗ്രാം :
ഫ്രഞ്ച്, ജാപനീസ്, ജർമൻ, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ട്രാൻസലേഷൻ ജേർണലിസം, ഹിന്ദി , ഇന്റലക്ച്ചൽ പ്രോപ്പർട്ടി റൈറ്സ്
👉റഗുലർ കോഴ്സുകൾക്ക് പുറമെ പാർട് ടൈം കോഴ്സുകൾ, ലേറ്ററൽ എൻട്രി എന്നിവയും കുസാറ്റിൽ ലഭ്യമാണ്.
👉യു ജി, പി ജി പ്രോഗ്രാമുകൾക്കു കുസാറ്റ് നടത്തുന്ന CAT 2023 പ്രവേശന പരീക്ഷ എഴുതണം.
👉ഡിപ്ലോമ പി എച് ഡി, പോസ്റ് ഡോക്ടറൽ പ്രോഗ്രാമുകൾക്കു അതാതു ഡിപ്പാർട്മെന്റ്നടത്തുന്ന DAT വഴിയാണ് അപേക്കഷിക്കേണ്ടത്.
👉എം ബി എ യ്ക്കു ഐ ഐ എം ക്യാറ്റ് , സി മാറ്റ്, കെ മാറ്റ് ഇവയിലൊന്നാണ്.
👉കോഴ്സുകൾ തിരഞ്ഞെടുക്കുന്നതിനനുസരിച്ചാണ് അപേക്ഷ ഫീ നൽകേണ്ടത്.
No comments:
Post a Comment