Friday, February 24, 2023

സി.എച്ച്. മുഹമ്മദ് കോയ സ്കോളർഷിപ്പ് 2022-23 Fresh അപേക്ഷ ക്ഷണിച്ചു

കേരള സംസ്ഥാനത്തിലെ സർക്കാർ/സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ ബിരുദം, ബിരുദാനന്തര ബിരുദം, പ്രാഫഷണൽ കോഴ്സുകളിൽ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥിനികളില്‍ നിന്നും 2022-23 അദ്ധ്യയന വർഷത്തേയ്ക്ക് സി.എച്ച്. മുഹമ്മദ് കോയ സ്കോളർഷിപ്പ്/ഹോസ്റ്റൽ സ്റ്റൈപന്റ് ലഭിക്കുന്നതിനായി  സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു


💰 പ്രതിവർഷ സ്കോളർഷിപ്പ് തുക

▪ബിരുദം :  ₹ 5,000/-

▫ബിരുദാനന്തര ബിരുദം : ₹ 6,000/-

▪ പ്രൊഫഷണൽ കോഴ്സ്  : ₹ 7,000/-

▫ഹോസ്റ്റൽ സ്റ്റൈപന്റ് : ₹ 13,000/- 


⭕ ഒരു വിദ്യാർത്ഥിനിക്ക് സ്കോളർഷിപ്പ് അല്ലെങ്കിൽ ഹോസ്റ്റൽ സ്റ്റൈപന്റ് എന്നിവയിൽ ഏതെങ്കിലും ഒന്നിന് അപേക്ഷിക്കാവുന്നതാണ്


⭕ കോളേജ് ഹോസ്റ്റലുകളിൽ താമസിക്കുന്നവർക്കും, സ്ഥാപന മേധാവി അംഗീകരിച്ചിട്ടുള്ള സ്വകാര്യ ഹോസ്റ്റലുകളിൽ താമസിക്കുന്നവർക്കും ഹോസ്റ്റൽ സ്റ്റൈപ്പന്റിനായി അപേക്ഷിക്കാവുന്നതാണ്.


⭕സ്വാശ്രയ മെഡിക്കൽ /എഞ്ചിനീയറിംഗ് മെറിറ്റ് സീറ്റിൽ അഡ്മിഷൻ നേടിയ വിദ്യാർത്ഥിനികൾക്കും അപേക്ഷിക്കാവുന്നതാണ്.


🔗 അപേക്ഷ വെബ്സൈറ്റ്:

https://www.scholarship.minoritywelfare.kerala.gov.in/dmw_ma/dmw_ind.php?#dialog


⏰അപേക്ഷിക്കാനുള്ള അവസാന തിയതി : 5 മാർച്ച്‌ 2023


📂 അപേക്ഷിക്കാൻ ആവിശ്യമായ രേഖകൾ

▪SSLC,+2,ഡിഗ്രി തുടങ്ങിയ മാർക്ക് ലിസ്റ്റുകൾ

▪അലോട്മെന്റ് മെമോ

▪ബാങ്ക് പാസ്സ് ബുക്ക്‌

▪ആധാർ കാർഡ്.

▪നാറ്റിവിറ്റി സർട്ടിഫിക്കറ്റ്

▪Caste /Community certificate

▪വരുമാന സർട്ടിഫിക്കറ്റ്

▪റേഷൻ കാർഡ്

▪ഹോസ്റ്റൽ ഇൻമേറ്റ് സർട്ടിഫിക്കറ്റ് /ഫീ റെസിപ്റ്. 

No comments:

Post a Comment

നാഷനൽ ഡിഫൻസ് അക്കാദമിയിലേക്കും നേവൽ അക്കാദമിയിലേക്കുമുള്ള (NDA&NA)പ്രവേശനം

നാഷനൽ ഡിഫൻസ് അക്കാദമിയിലേക്കും നേവൽ അക്കാദമിയിലേക്കുമുള്ള (NDA&NA)പ്രവേശനം കര, നാവിക, വ്യോമ സേനകളിൽ കമ്മിഷൻഡ് ഓഫിസർമാരാകാൻ ആഗ്രഹമുണ്ടോ ⁉...