Sunday, February 26, 2023

ബിറ്റ്സാറ്റ് 2023: എഞ്ചിനീയറിംഗ്, ഇന്റെഗ്രേറ്റഡ് പിജി, ബി. ഫാം അഡ്മിഷൻ

പിലാനി, ഗോവ, ഹൈദരാബാദ് എന്നീ ക്യാമ്പസുകളിൽ 2023-24 അധ്യയന വർഷത്തെ *എഞ്ചിനീയറിംഗ്, ഇന്റെഗ്രേറ്റഡ് പിജി, ബി. ഫാം* എന്നീ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷയാണ് ബിറ്റ്സ്സാറ്റ് -2023. ഗവണ്മെന്റ് ഓഫ് ഇന്ത്യയുടെ NIRF റാങ്കിങ്ങിൽ ബിറ്റ്സ് പിലാനിക്ക് പതിനെട്ടാം റാങ്കാണ്. ശാസ്ത്രസാങ്കേതിക പഠനത്തിനു മികവുറ്റ സ്ഥാപനമാണ് ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസ് (ബിറ്റ്സ്).

🎓 കോഴ്‌സുകൾ :
1) ബി ഇ : കെമിക്കൽ, സിവിൽ, കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്‌ട്രുമെന്റേഷൻ, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ, മെക്കാനിക്കൽ, മാനുഫക്ടറിങ്  എന്നീ ബ്രാഞ്ചുകളാണുള്ളത്.  
2) ബി ഫാം,
3) 5 വർഷ പിജി കോഴ്സുകൾ: ഫിസിക്സ്‌, കെമിസ്ട്രി, ബയോളജിക്കൽ സയൻസ്, മാത്തമാറ്റിക്സ്, ഇക്കണോമിക്സ് , ജനറൽ സ്റ്റഡീസ് എന്നീ കോഴ്‌സുകളും ലഭ്യമാണ്.
(എം.എസ് സി ക്കു ചേരുന്നവർ ക്ക് ഒന്നാം വർഷാവസാനം ബിറ്റ്സ് നടത്തുന്ന  പരീക്ഷയിൽ മികവു തെളിയിച്ച് എൻജിനീയറിങ് ഇരട്ടബിരുദത്തിനു ചേരാൻ സൗകര്യമുണ്ട്.)

▪️യോഗ്യത :
2023 ഇൽ പ്ലസ് ടു പരീക്ഷ എഴുതുന്നവർ ക്കും 2022 ഇൽ പ്ലസ് ടു പാസ്സായവർക്കും അപേക്ഷിക്കാം. ഓരോ വിഷയത്തിലും 60% വും മൊത്തം 75% വും മാർക്ക്‌ വേണം. കൂടാതെ *ഏതെങ്കിലും കേന്ദ്ര -  സംസ്ഥാന ബോർഡിന്റെ 2023ലെ പ്ലസ് ടു പരീക്ഷയിലെ ഒന്നാം റാങ്കുകാർക്ക് ഇഷ്ട പ്രോഗ്രാമിൽ ബിറ്റ്സാറ്റ് സ്കോർ നോക്കാതെ തന്നെ പ്രവേശനം നൽകും.*

▪️ പ്രവേശനപരീക്ഷ:
മൂന്നു മണിക്കൂർ ദൈർഘ്യമുള്ള കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റാണ് ബിറ്റ്സാറ്റ്. ഫിസിക്സ്‌, കെമിസ്ട്രി 30 ചോദ്യങ്ങൾ വീതവും  മാത്തമാറ്റിക്സ് / ബയോളജി 40 ചോദ്യങ്ങൾ വീതവും ലോജിക്കൽ റീസണിങ് 20, ഇംഗ്ലീഷ് പ്രൊഫിഷ്യൻസി 
10 എന്നിങ്ങനെ മൊത്തം 130 ഒബ്ജെക്റ്റീവ് ചോദ്യങ്ങളാണുണ്ടാകുക.

നെഗറ്റീവ് മാർക്കുണ്ട്.

അതിസമർഥരെ തിരിച്ചറിയാനായി 12 അധികചോദ്യങ്ങൾക്ക് നിബന്ധനകൾക്കു വിധേയമായി ഉത്തരമെഴുതാനുള്ള സൗകര്യവുമുണ്ട്.* 

▪️ പരീക്ഷാ കേന്ദ്രങ്ങൾ :
മംഗലാപുരം,കൊച്ചി, കോയമ്പത്തൂർ, തിരുവനന്തപുരം* തുടങ്ങിഇന്ത്യയിലുടനീളം 63 പരീക്ഷകേന്ദ്രങ്ങൾ ഉണ്ട്. ഇതിന് പുറമെ ദുബായ് പരീക്ഷ കേന്ദ്രമാണ്.

മെയ്‌ 21-26, ജൂൺ 18-22* എന്നിങ്ങനെ രണ്ടു സെഷനുകളിലായാണ് ടെസ്റ്റ്‌ നടത്തുന്നത്. ഒരു സെഷനിലോ രണ്ടു സെഷനുകളിലോ ലോ പരീക്ഷ എഴുതാം.
 മെച്ചപ്പെട്ട സ്കോർ ആണ് റാങ്കിങ്ങിനു പരിഗണിക്കുക.

▪️ അപേക്ഷ :
www.bitsadmussion.com എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം.
*അവസാന തിയ്യതി ഏപ്രിൽ 9*

▪️ പരീക്ഷ  ഫീസ്:
 ബിറ്റ്സാറ്റ് 2 തവണയെഴുതാൻ  ആൺകുട്ടികൾക്ക് അപേക്ഷാഫീ 5400 രൂപ; ഒരു തവണ മാത്രമെഴുതാൻ 3400 രൂപ,  പെൺകുട്ടികൾക്ക്  4400 രൂപ. ഒരു തവണമാത്രമെമെഴുതാൻ 2900 രൂപ.
ആദ്യതവണ ഒരു സെഷനു മാത്രം അപേക്ഷിക്കു ന്നവർ തുടർന്ന് രണ്ടാമതും എഴുതാൻ അപേക്ഷിക്കുമ്പോൾ   2000 രൂപ  (പെൺകുട്ടികൾ 1500 രൂപ) കൂടി അടയ്ക്കണം;

ഇത് ദുബായ് കേന്ദ്രത്തിൽ 9000 രൂപ, 7000 രൂപ എന്ന ക്രമത്തിലാണ്. 

No comments:

Post a Comment

നാഷനൽ ഡിഫൻസ് അക്കാദമിയിലേക്കും നേവൽ അക്കാദമിയിലേക്കുമുള്ള (NDA&NA)പ്രവേശനം

നാഷനൽ ഡിഫൻസ് അക്കാദമിയിലേക്കും നേവൽ അക്കാദമിയിലേക്കുമുള്ള (NDA&NA)പ്രവേശനം കര, നാവിക, വ്യോമ സേനകളിൽ കമ്മിഷൻഡ് ഓഫിസർമാരാകാൻ ആഗ്രഹമുണ്ടോ ⁉...