അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള അലിഗഢ് (ഉത്തർപ്രദേശ്), മുർഷിദാബാദ് (പശ്ചിമ ബംഗാൾ), മലപ്പുറം (കേരളം) എന്നീ മൂന്നു ക്യാമ്പസുകളിലും ഒരുപോലെ ലഭ്യമാവുന്ന കോഴ്സാണ് B.Ed.
അലിഗഢിലെ B. Ed കോഴ്സിന്റെ പ്രത്യേകതകൾ
• ഡബിൾ മെയിൻ B. Ed (ഒരേ സമയം 2 വിഷയങ്ങളിൽ ബി.എഡ് ലഭിക്കുന്നു)
• ഏറ്റവും കുറഞ്ഞ ചിലവിലുള്ള പഠനം.
• പ്രഗത്ഭരായ അധ്യാപകരുടെ ശിക്ഷണം.
• CBSE സ്ക്കൂളുകളിൽ അധ്യാപക പരിശീലനം
• വിവിധ സാംസ്കാരിക പൈതൃകമുള്ള വിവിധ ഭാഷക്കാരായ സഹപാഠികളുടെ സമ്പർക്കം.
• മികച്ച അടിസ്ഥാന സൗകര്യങ്ങൾ
പ്രവേശനം
ദേശീയ തലത്തിൽ നടത്തപ്പെടുന്ന പ്രവേശന പരീക്ഷയിലൂടെ ലഭ്യമാവുന്ന റാങ്ക് അടിസ്ഥാനത്തിലാണ് അലിഗഢ് യൂണിവേഴ്സിറ്റിയുടെ 3 ക്യാമ്പസുകളിലേക്കുമുള്ള പ്രവേശനം.
ആർക്കെല്ലാം അപേക്ഷിക്കാം
പ്രസ്തുത വിഷയത്തിൽ 50% മാർക്കോടു കൂടിയ BA/Bsc/B.com/B.Th ബിരുദമുള്ളവർക്ക് അപേക്ഷിക്കാം.
ഡബിൾ മെയിൻ ബി.എഡ്
2 വർഷം കൊണ്ട് നിങ്ങൾക്ക് 2 വിഷയത്തിൽ ബി.എഡ് ലഭിക്കും. 2 വിഷയത്തിലും അധ്യാപക പരിശീലനവും മറ്റുമെല്ലാം ഒരുപോലെയായിരിക്കും. ഡിഗ്രിയിൽ നിങ്ങൾ പഠിച്ച മുഖ്യ വിഷയത്തിന് പുറമെ അതോടൊപ്പം 4 സെമസ്റ്ററിലെങ്കിലും നിങ്ങൾ പഠിച്ചിട്ടുള്ള 8ൽ കൂടുതൽ credit ഉള്ള AMUൽ ലഭ്യമായിട്ടുള്ള മറ്റൊരു വിഷയം കൂടി നിങ്ങൾക്ക് അഡ്മിഷൻ സമയത്ത് തിരഞ്ഞെടുക്കാവുന്നതാണ്.
അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി
2023 ജൂലായ് 1ന് 27 വയസിൽ കവിയരുത്.
സീറ്റുകളുടെ എണ്ണം
A) മലപ്പുറം സെന്റർ
അറബിക് - 3, ഇംഗ്ലീഷ് - 7, ഹിന്ദി - 2, മലയാളം - 4, ഉർദു - 2, സിവിക്സ് - 3, കൊമേഴ്സ്-3, എക്കണോമിക്സ്-3,ജോഗ്രഫി - 3,ഹിസ്റ്ററി - 3
ഇസ്ലാമിക് സ്റ്റഡീസ് - 3, ബയോളജിക്കൽ സയൻസ് - 4, ഫിസിക്കൽ സയൻസ് - 4, മാത്തമാറ്റിക്സ് - 6
ആകെ - 50
B) അലിഗഢ് ക്യാമ്പസ്
അറബിക് - 2, ഇംഗ്ലീഷ് - 13, ഹിന്ദി - 9, പേർഷ്യൻ - 2, സംസ്കൃതം - 2, ഉർദു - 11, സിവിക്സ് - 4, കൊമേഴ്സ് - 2, എക്കണോമിക്സ് - 4, ഫൈൻ ആർട്സ് - 2, ജോഗ്രഫി - 4, ഹിസ്റ്ററി - 4, ഇസ്ലാമിക് സ്റ്റഡീസ് - 2, തിയോളജി - 2, ബയോളജിക്കൽ സയൻസ് - 10, ഹോം സയൻസ് - 4, ഫിസിക്കൽ സയൻസ് - 10, മാത്തമാറ്റിക്സ് - 13
ആകെ - 100
C) മുർഷിദാബാദ് സെന്റർ
അറബിക് - 3, ബംഗാളി - 4, ഇംഗ്ലീഷ് - 7, ഹിന്ദി - 3, ഉർദു - 3, സിവിക്സ് - 3, കൊമേഴ്സ് - 3, എക്കണോമിക്സ് - 3, ജോഗ്രഫി - 3, ഹിസ്റ്ററി - 3, ബയോളജിക്കൽ സയൻസ്-4, ഫിസിക്കൽ സയൻസ് -4, മാത്തമാറ്റിക്സ് - 7
ആകെ - 50
എല്ലാ വിഷങ്ങൾക്കും ഒരേ പ്രവേശന പരീക്ഷയാണോ
അതെ, എല്ലാവർക്കും പൊതു പ്രവേശന പരീക്ഷയാണ്. നിങ്ങളുടെ വിഷയ സംബന്ധമായ യാതൊരു ചോദ്യവും പ്രവേശന പരീക്ഷയിൽ ഉണ്ടാവുന്നതല്ല.
എൻട്രൻസ് പരീക്ഷയുടെ സിലബസ്
4 വിഷയങ്ങളിൽ നിന്നായി 100 മാർക്കിനുള്ള 100 ചോദ്യങ്ങൾ.
1) Reasoning
2) General English
3) Teaching Aptitude
4) Current educational affairs
നെഗറ്റീവ് മാർക്ക്
ഒരു ഉത്തരം തെറ്റിയാൽ 0.25 മാർക്ക് കുറയും. അതായത് 4 തെറ്റായ ഉത്തരത്തിന് 1 മാർക്ക് കുറയും.
പരീക്ഷ സെന്ററുകൾ
മൂന്നു സെന്ററുകളിലായാണ് ബി.എഡ് പ്രവേശന പരീക്ഷ നടക്കുന്നത്. അലിഗഢ് (UP), കൊൽക്കത്ത (W.B), കോഴിക്കോട് (KERALA)
അപേക്ഷ ഫീസ് : 700 രൂപയാണ് അപേക്ഷാഫീസ്.
അവസാന തിയ്യതി : 19-03-2023.
ഫൈനോട് കൂടെ 1000 രൂപ അടച്ച് 26-03-2023 വരെയും അപേക്ഷിക്കാവുന്നതാണ്.
അപേക്ഷിക്കാൻ ആവിശ്യമായ സർട്ടിഫിക്കറ്റ്
നിങ്ങളൊരു ഒബിസി വിഭാഗക്കാരനാണെങ്കിൽ അത് തെളിയിക്കുന്നതിനാവിശ്യമായ താലൂക്ക് ഓഫീസിൽ നിന്ന് ലഭിക്കുന്ന നോൺ-ക്രീമിലയർ സർട്ടിഫിക്കറ്റ്
നിങ്ങൾ അലിഗഢിലേക്കോ മുർഷിദാബാദിലേക്കോ അഡ്മിഷൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങൾക്ക് Distance State (DS) റിസർവേഷൻ ലഭ്യമാണ്. അത് ലഭിക്കാൻ ആവിശ്യമായ താലൂക്ക് ഓഫീസിൽ നിന്നുള്ള ഡൊമിസൈൽ സർട്ടിഫിക്കറ്റും ഇതോടൊപ്പം അപ് ലോഡ് ചെയ്യേണ്ടതാണ്.
എൻട്രൻസ് പരീക്ഷ തിയ്യതി: 28-05-2023 - 4 PM
അഡ്മിറ്റ് കാർഡ് : പ്രവേശന പരീക്ഷക്ക് ഒന്നോ രണ്ടോ ആഴ്ച്ച മുമ്പ് അഡ്മിഷൻ വെബ്സൈറ്റായ https://www.amucontrollerexams.com/ ൽ ലഭ്യമാവും.
പ്രധാന ലിങ്കുകൾ
അഡ്മിഷൻ ഗൈഡ് ലഭിക്കാൻ👇🏻
എൻട്രൻസ് ടെസ്റ്റിന് അപേക്ഷിക്കാൻ👇🏻
https://oaps.amucontrollerexams.com/
മുൻ വർഷങ്ങളിലെ ചോദ്യപ്പേപ്പർ ലഭിക്കാൻ👇🏻
https://drive.google.com/folderview?id=1Eb4xoS29E3cK9FdjJiX2RD5B5oErC-we
No comments:
Post a Comment