കണ്ണൂര്‍, എം ജി സര്‍വ്വകലാശാലകള്‍ സംയുക്തമായി നടത്തുന്ന 2023-24 അധ്യയന വര്‍ഷത്തെ ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
എം.എസ്.സി. കെമിസ്ട്രി (നാനോസയന്‍സ് ആന്റ് നാനോടെക്നോളജി), എം.എസ്.സി. ഫിസിക്സ് (നാനോസയന്‍സ് ആന്റ് നാനോ ടെക്നോളജി എന്നീ പ്രോഗ്രാമുകജിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.
രണ്ട് സര്‍വ്വകലാശാലകളുടെയും വൈദഗ്ധ്യവും പഠനസൗകര്യങ്ങളും വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനപ്പെടും വിധം സിലബസ് ക്രമീകരിച്ചിട്ടുള്ളതാണ് ഈ കോഴ്സുകൾ. ഇത് വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ ജോലി സാധ്യതയും ഗവേഷണ സാധ്യതകളുമുള്ള കോഴ്സുകളാണ്. കണ്ണൂര്‍ സര്‍വ്വകലാശാലയിലെ കെമിസ്ട്രി വിഭാഗവും ഫിസിക്സ് വിഭാഗവും മഹാത്മാഗാന്ധി സർവ്വകലാശാലയിലെ സ്കൂൾ ഓഫ് നാനോസയന്‍സ് ആന്റ് നാനോടെക്നോളജിയും സംയുക്തമായാണ് കോഴ്സുകൾ നടത്തുന്നത്.
QUALIFICATION:
M.Sc Chemistry (Nanoscience and Nanotechnology):
B.Sc. Chemistry with any two subsidiaries/complementary (Mathematics compulsory) with not less than 55% marks in part III.
M.Sc Physics(Nanoscience and Nanotechnology):
B.Sc. Physics with any two subsidiaries/complementary (Mathematics compulsory) with not less than 55% marks in part III.
സർക്കാർ/സർവകലാശാല ചട്ടങ്ങൾ അനുസരിച്ച് സംവരണ വിഭാഗ വിദ്യാർത്ഥികൾക്ക് മാർക്കിൽ ഇളവ് ബാധകമാണ്
അവസാന തിയ്യതി: 20/04/2023 5PM
Application Fee:
Gen: 500, SC/ST: 250
വിശദവിവരങ്ങള്‍ സര്‍വ്വകലാശാല വെബ്സൈറ്റില്‍ ലഭ്യമാണ്.
https://admission.kannuruniversity.ac.in/KUMGPGM2K23/Admission%20Notification.pdf
No comments:
Post a Comment