KEAM 2023: കേരളത്തിലെ എൻജിനീയറിങ്/ ആർക്കിടെക്ചർ / ഫാർമസി /മെഡിക്കൽ / അനുബന്ധ കോഴ്സുകളിലേക്കുള്ള 2023 - 24 വർഷത്തെ പ്രവേശനത്തിനുള്ള അപേക്ഷകൾ ക്ഷണിച്ചു.
📌മെഡിക്കൽ / മെഡിക്കൽ അനുബന്ധ / കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് യുജി 2023 യോഗ്യത നേടിയിരിക്കണം.
📌പ്രവേശന പരീക്ഷാ കമ്മീഷണർ നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ ആയിരിക്കും എൻജിനീയറിങ്/ഫാർമസി കോഴ്സുകളിലേക്കുള്ള പ്രവേശനം.
ഫാർമസി കോഴ്സിന് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ പ്രവേശന പരീക്ഷയുടെ പേപ്പർ വൺ (ഫിസിക്സ് , കെമിസ്ട്രി) പരീക്ഷയിൽ യോഗ്യത നേടിയിരിക്കണം
📌ആർക്കിടെക്ചർ കോഴ്സ് പ്രവേശനത്തിന് കൗൺസിൽ ഓഫ് ആർക്കിടെക്ചറൽ നടത്തുന്ന NATA 2023 യോഗ്യത 30.06.2023 ന് മുമ്പ് നേടിയിരിക്കണം.
📌മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഈ വർഷം ഓപ്ഷൻ രജിസ്ട്രേഷന് പ്രത്യേകം ഫീസ് ഇടാക്കാനും തീരുമാനമായി.
📌മെഡിക്കൽ പ്രവേശനത്തിനുള്ള അഖിലേന്ത്യ ക്വോട്ടയിൽ ഓപ്ഷൻ രജിസ്ട്രേഷന് ഫീസ് ചുമത്തുന്ന മാതൃകയിലായിരിക്കും കേരളത്തിലെയും ഫീസ്. കോഴ്സ് ഫീസിന് അനുസൃതമായായിരിക്കും ഓപ്ഷൻ രജിസ്ട്രേഷനുള്ള ഫീസ്നിശ്ചയിക്കുക.
📌അനാവശ്യമായി ഓപ്ഷൻ നൽകുന്നത് തടയാനെന്ന നിലയിലാണ് ഓപ്ഷൻ രജിസ്ട്രേഷന് ഫീസ് ഈടാക്കാനുള്ള നിർദേശം വന്നത്.
📌നിലവിലെ സിലബസിൽ മാറ്റമില്ല . കഴിഞ്ഞ വർഷത്തെ അപേക്ഷ ഫീസ് ഈ വർഷവും തുടരും.
📌ജനറൽ വിഭാഗത്തിന് എൻജിനീയറിങ്/ ബി.ഫാം/രണ്ടും കൂടി 700 രൂപയും എസ്.സി വിഭാഗത്തിന് 300 രൂപയുമാണ് നിലവിലുള്ള ഫീസ്.
📌ആർക്കിടെക്ചർ/മെഡിക്കൽ ആൻഡ് മെഡിക്കൽ അനുബന്ധ കോഴ്സുകൾ/രണ്ടും കൂടി ജനറൽ വിഭാഗത്തിന് 500 രൂപയും എസ്.സി വിഭാഗത്തിന് 200 രൂപയുമാണ് ഫീസ്.
📌മുഴുവൻ കോഴ്സുകൾക്കും ഒന്നിച്ച് അപേക്ഷിക്കാൻ ജനറൽ വിഭാഗത്തിന് 900 രൂപയും എസ്.സി വിഭാഗത്തിന് 400 രൂപയുമാണ് നിലവിലുള്ള ഫീസ്. എസ്.ടി വിഭാഗത്തിന് ഫീസില്ല.
ആവശ്യമായ രേഖകൾ
👉വൈറ്റ് ബാഗ്രൗണ്ടിൽ എടുത്ത പാസ്പോർട്ട് സൈസ് കളർ ഫോട്ടോ
👉അപേക്ഷാർത്ഥിയുടെ വ്യക്തമായ ഒപ്പ്
👉നേറ്റിവിറ്റി (ജനന സ്ഥലം) തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്
👉പത്താം ക്ലാസ് സർട്ടിഫിക്കറ്റ്
ജനനതീയതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്
👉ഒ ബി സി വിഭാഗക്കാർ അവരുടെ സംവരണം വ്യക്തമാക്കുന്ന വില്ലേജിൽ നിന്നുള്ള സർട്ടിഫിക്കറ്റ് അഥവാ നോൺ ക്രീമി ലയർ സർട്ടിഫിക്കറ്റ്
👉എസ് സി /എസ് ടി വിഭാഗക്കാർ താലൂക്കിൽ നിന്നുള്ള ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്
👉മിശ്രവിവാഹിതരായ മാതാപിതാക്കളുള്ളവർ അത് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്
👉വില്ലേജിൽ നിന്നുള്ള വരുമാന സർട്ടിഫിക്കറ്റ്
👉മൈനോറിറ്റി വിഭാഗത്തിന് മതവും ജാതിയു തെളിയിക്കുന്ന സർട്ടിഫിക്കറ്റ്
👉മറ്റ് സംവരണങ്ങൾ ഉള്ളവർ അത് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്
👉അപേക്ഷകന്റെ ഇമെയിൽ ഐഡി
👉അപേക്ഷകന്റെയോ മാതാപിതാക്കളുടെയോ രക്ഷിതാവിന്റെയോ മൊബൈൽ നമ്പറുകൾ
*അപേക്ഷ അയക്കേണ്ട അവസാന തീയതി*
10 ഏപ്രിൽ 2023 വൈകിട്ട് 5 മണി വരെ
*ബന്ധപ്പെട്ട രേഖകൾ അപ്ലോഡ് ചെയ്യേണ്ട അവസാന തീയതി*
20 ഏപ്രിൽ 2023
*പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യേണ്ട തീയതി*
10 മെയ് 2023
*എൻജിനീയറിങ് എൻട്രൻസ് എക്സാമിനുള്ള തീയതിയും സമയവും*
ഫിസിക്സ് കെമിസ്ട്രി പേപ്പർ വൺ
17.05.2023 രാവിലെ 10:00 മണി മുതൽ 12:30 വരെ
മാത്തമാറ്റിക്സ് പേപ്പർ ടു
17.05.2023 ഉച്ചയ്ക്ക് ശേഷം 2:30 മുതൽ 5:00 മണി വരെ
📌Engineering Courses:
Bachelor of Technology [(B.Tech.)
Agricultural Engineering
Food Technology
Dairy Technology)
📌Architecture Course :
Bachelor of Architecture (B.Arch.)
📌Medical Courses :
Bachelor of Medicine and Bachelor of Surgery (MBBS)
Bachelor of Dental Surgery (BDS)
Bachelor of Ayurvedic Medicine and Surgery (BAMS)
Bachelor of Siddha Medicine and Surgery (BSMS)
Bachelor of Homoeopathic Medicine and Surgery (BHMS)
Bachelor of Unani Medicine and Surgery (BUMS)
📌Agriculture, Forestry, Co-operation & Banking, Climate Change & Environmental
Science, B.Tech Biotechnology Courses:
Bachelor of Science-Agriculture [BSc.(Hons.) Agri.]
Bachelor of Science-Forestry [BSc.(Hons.) Forestry]
Bachelor of Science-[BSc.(Hons.)] Co-Operation & Banking
Bachelor of Science -[BSc.(Hons.] Climate Change & Environmental Science
Bachelor of Technology - B.Tech. Biotechnology
Veterinary Course :
Bachelor of Veterinary Science & Animal Husbandry (BVSc. & AH)
📌Fisheries Course :
Bachelor of Fisheries Science (BFSc.)
📌Pharmacy Course:
Bachelor of Pharmacy (B.Pharm
No comments:
Post a Comment