കേന്ദ്ര സർവ്വകലാശാലകളിൽ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനുള്ള കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് (CUET (UG) - 2023) അപേക്ഷിക്കേണ്ട അവസാന തിയ്യതി മാർച്ച് 30 വരെ
പരീക്ഷ: 2023 മെയ് 21 ന്
മൂന്ന് വിഷയങ്ങൾക്ക് മാത്രം അപേക്ഷിക്കുന്ന പൊതുവിഭാഗം വിദ്യാർത്ഥികൾക്ക് 750 രൂപയും, ഒബിസി വിഭാഗം വിദ്യാർഥികൾക്ക് 700 ഉം, സംവരണ വിഭാഗത്തിലുള്ളവർക്ക് 650 രൂപയും ഫീസായി അടക്കേണ്ടി വരും. വിഷയങ്ങളുടെ എണ്ണം കൂടുന്നതിനനുസരിച്ച് ഫീസും വർധിക്കും.
7 അല്ലെങ്കിൽ 10 വിഷയങ്ങൾക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ 1,500 രൂപയും 1,750 രൂപയും അപേക്ഷാ ഫീസായി അടയ്‌ക്കേണ്ടിവരും,ഒബിസി വിഭാഗം വിദ്യാർത്ഥികൾക്ക് 1,400 രൂപയും 1,650 രൂപയുമാണ് ഫീസ്. ഇതോടൊപ്പം സംവരണ വിഭാഗക്കാർ 1300 രൂപയും 1550 രൂപയും അടയ്‌ക്കേണ്ടി വരും.
രാജ്യത്തുടനീളമുള്ള കേന്ദ്ര സര്‍വ്വകലാശാലകളില്‍ ബിരുദപ്രവേശനം നേടുന്നതിനുള്ള ഏകജാലക സംവിധാനമാണ് CUET. കേന്ദ്ര സര്‍ക്കാരിന്റെ വിദ്യാഭ്യാസ വകുപ്പിനു കീഴിളുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് കേന്ദ്ര സര്‍വ്വകലാശാലകള്‍. ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി, ഡല്‍ഹി യൂണിവേഴ്‌സിറ്റി, ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി, ജാമിയ മില്ലിയ ഇസ്ലാമിയ, അലിഗഡ് മുസ്ലീം യൂണിവേഴ്‌സിറ്റി, തേസ്പൂര്‍ യൂണിവേഴ്‌സിറ്റി, പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി, വിശ്വഭാരതി യൂണിവേഴ്‌സിറ്റി, സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഓഫ് കേരള, സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഓഫ് കർണാടക, സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഓഫ് തമിഴ്നാട് തുടങ്ങി 54 കേന്ദ്ര സര്‍വകലാശാലകൾ യുജിസി പ്രസിദ്ധീകരിച്ച കേന്ദ്ര സര്‍വകലാശാലകളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു.
വിവിധ വിഷയങ്ങളില്‍ ബിരുദ ബിരുദാനന്തര പഠനത്തിനും ഗവേഷണത്തിനും കേന്ദ്ര സര്‍വകലാശാലകളില്‍ അവസരമുണ്ട്. പ്ലസ്ടുവിൽ ഏത് ശാഖ എടുത്ത് പഠിച്ചവർക്കും പോകാൻ പറ്റുന്ന കോഴ്‌സുകൾ സി.യു.ഇ.ടിക്ക് കീഴിൽ ഉണ്ട്. പ്രധാന ബിരുദങ്ങളായ ബാച്ചിലർ സയൻസ്, ബാച്ചിലർ ആർട്‌സ്, ബാച്ചിലർ കൊമേഴ്‌സ് അടക്കം നിയമം, ഫാർമസി, എൻജിനീയറിംഗ്, ഡിസൈനിംഗ്, വൊക്കേഷനൽ വിഷയങ്ങൾ തുടങ്ങിയവയൊക്കെ ഇതിൽപ്പെടുന്നു. ഇവയുടെയൊക്കെ ബിരുദ കോഴ്‌സുകൾ, ഹോണേഴ്‌സ് ബിരുദങ്ങൾ, ഇന്റഗ്രേറ്റഡ് ബിരുദ ബിരുദാനന്തര കോഴ്‌സുകൾ തുടങ്ങിയവ സി.യു.ഇ.ടിക്ക് കീഴിൽ വരുന്ന കോഴ്‌സുകളിൽ പെടുന്നു.
കേന്ദ്ര സര്‍വകലാശാലകളുടെ പ്രവേശനത്തിനുള്ള പൊതുപ്രവേശന പരീക്ഷയുടെ (Common University Entrance Test-CUET) സ്‌കോറിനെ മാത്രം അടിസ്ഥാനമാക്കിയായിരിക്കും കേന്ദ്ര സര്‍വ്വകലാശാലകള്‍ ഡിഗ്രി കോഴ്‌സുകള്‍ക്ക് പ്രവേശനം നല്‍കുക.
പരീക്ഷാരീതി
കമ്പ്യൂട്ടര്‍ അധിഷ്ഠിത ടെസ്റ്റ് (CBT)
നാലു ഭാഗങ്ങള്‍:
വിഭാഗം IA : 13 ഭാഷകള്‍,
വിഭാഗം IB : 19 ഭാഷകള്‍,
വിഭാഗം II : 27 നിര്‍ദ്ദിഷ്ട വിഷയങ്ങള്‍,
വിഭാഗം III : പൊതുപരീക്ഷ.
എല്ലാ വിദ്യാര്‍ത്ഥികളും എല്ലാ ഭാഗവും എഴുതണമെന്ന് നിര്‍ബന്ധമില്ല. നാം പ്രവേശനം ആഗ്രഹിക്കുന്ന കേന്ദ്ര സര്‍വ്വകലാശാലയിലെ പ്രവേശന രീതിക്ക് അനുയോജ്യമായ വിഭാഗങ്ങളും ഭാഷയും വിഷയവും തിരഞ്ഞെടുത്തു വേണം പരീക്ഷ എഴുതേണ്ടത്. അതിനാല്‍ നമുക്ക് ആവശ്യമുള്ള കേന്ദ്ര സര്‍വ്വകലാശാലകളുടെ ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിന്‍ ആദ്യം റഫര്‍ ചെയ്യാം. അതത് വെബ്‌സൈറ്റുകളില്‍ ഇവ ലഭ്യമാണ്.
ഭാഷകള്‍
തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, മറാത്തി, ഗുജറാത്തി, ഒഡിയ, ബംഗാളി, ആസാമീസ്, പഞ്ചാബി, ഇംഗ്ലീഷ്, ഹിന്ദി, ഉറുദു എന്നിവയാണ് ഭാഗം 1A യിലെ 13 ഭാഷകള്‍.
ഫ്രഞ്ച്, സ്പാനിഷ്, ജര്‍മ്മന്‍, നേപ്പാളി, പേര്‍ഷ്യന്‍, ഇറ്റാലിയന്‍, അറബിക്, സിന്ധി, സംസ്‌കൃതം, കാശ്മീരി, കൊങ്കണി, ബോഡോ, ഡോഗ്രി, മൈഥിലി, മണിപ്പൂരി, സന്താലി, ടിബറ്റന്‍, ജാപ്പനീസ്, റഷ്യന്‍, ചൈനീസ് എന്നിവയാണ് ഭാഗം 1B യിലെ 19 ഭാഷകള്‍.
ഡൊമെയ്ന്‍ നിര്‍ദ്ദിഷ്ട വിഷയങ്ങള്‍
അക്കൗണ്ടന്‍സി / ബുക്ക് കീപ്പിംഗ്, ബയോളജി / ബയോളജിക്കല്‍ സ്റ്റഡീസ് / ബയോ ടെക്‌നോളജി / ബയോകെമിസ്ട്രി, ബിസിനസ് സ്റ്റഡീസ്, കെമിസ്ട്രി, കമ്പ്യൂട്ടര്‍ സയന്‍സ് / ഇന്‍ഫോര്‍മാറ്റിക്‌സ് പ്രാക്ടീസ്/ ഇക്കണോമിക്‌സ് / ബിസിനസ്സ് ഇക്കണോമിക്‌സ്, എഞ്ചിനീയറിംഗ് ഗ്രാഫിക്‌സ്, സംരംഭകത്വം, ജ്യോഗ്രഫി /ജിയോളജി, ചരിത്രം, ഹോം സയന്‍സ്, ഇന്ത്യയുടെ വിജ്ഞാന പാരമ്പര്യവും സമ്പ്രദായങ്ങളും, നിയമം, പരിസ്ഥിതി ശാസ്ത്രം, ഗണിതം, ഫിസിക്കല്‍ സയന്‍സ്/എന്‍സിസി/ യോഗ, സൈക്കോളജി, സോഷ്യോളജി, ടീച്ചിംഗ് ആപ്റ്റിറ്റിയൂഡ്, അഗ്രികള്‍ച്ചര്‍, മാസ് മീഡിയ / മാസ് കമ്മ്യൂണിക്കേഷന്‍, നരവംശശാസ്ത്രം, ഫൈന്‍ ആര്‍ട്‌സ് / വിഷ്വല്‍ ആര്‍ട്‌സ് (ശില്‍പം/ പെയിന്റിംഗ്)/കൊമേഴ്‌സ്യല്‍ ആര്‍ട്ട്‌സ്), പെര്‍ഫോമിംഗ് ആര്‍ട്ട്‌സ് (i) കഥക് / ഭരത നാട്യം/ ഒഡീസി/ കഥകളി/ കുച്ചിപ്പുഡി/ മണിപ്പൂരി (ii) നാടകം തിയേറ്റര്‍ (iii) സംഗീതം (ഹിന്ദുസ്ഥാനി/ കര്‍ണാടക/ രബീന്ദ്ര സംഗീതം/ താളവാദ്യം/ താളവാദ്യമല്ലാത്തത്), സംസ്‌കൃതം
ഏതു സര്‍വ്വകലാശാലയില്‍ പഠിക്കണം എന്നതും ഏതു വിഷയം പഠിക്കണം എന്നതും വിദ്യാര്‍ത്ഥിയുടെ അഭിരുചിക്കും കഴിവിനും അനുസരിച്ച് വേണം തീരുമാനിക്കേണ്ടത്. എല്ലാ കേന്ദ്ര യൂണിവേഴ്‌സിറ്റികളും ഒരേ നിലവാരത്തിലുള്ളവയല്ല എന്നത് പ്രത്യേകം ഓര്‍ക്കണം.
No comments:
Post a Comment