Monday, April 10, 2023

സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (SET) ഏപ്രിൽ 25 വരെ രജിസ്റ്റർ ചെയ്യാം

 *ഹയർ സെക്കൻഡറി അധ്യാപകർക്കുള്ള സംസ്ഥാന യോഗ്യതാപരീക്ഷയായ സെറ്റിന് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്)   അപേക്ഷ  ഏപ്രിൽ 25 വരെ നൽകാം.


*ഏപ്രിൽ 25 ന് വൈകിട്ട് 5 വരെയാണ് രജിസ്‌ട്രേഷന് അനുവദിച്ച സമയം*

▪ടെസ്റ്റ് തീയതി പിന്നീട് പ്രഖ്യാപിക്കും. 

▪പിജിക്ക് 50 ശതമാനം മാർക്ക് വേണം. ഇതിനു പുറമെ ബിഎഡും പാസാകണം. എന്നാൽ ചില പ്രത്യേക വിഷയങ്ങളിൽ ബിഎഡ് വേണ്ട. 

▪എസ്.സി,എസ്.ടി, ഭിന്നശേഷി വിഭാഗക്കാർക്ക് പിജിക്ക് 5 ശതമാനം മാർക്കിളവ് ലഭിക്കും.

▪ജനറൽ വിഭാഗത്തിന് 1000 രൂപയും എസ്.സി, എസ്.ടി, ഭിന്നശേഷി അപേക്ഷകർക്ക് 500 രൂപയുമാണ് പരീക്ഷാ ഫീസ്.

▪നോൺക്രീമിലെയർ വിഭാഗത്തിൽപ്പെടുന്നവർ നോൺക്രീമിലെയർ സർട്ടഫിക്കറ്റിന്റെ ഒറിജിനൽ (2022 മാർച്ച് 31നും 2023 ഏപ്രിൽ 30നും ഇടയിൽ വാങ്ങിയത്) സെറ്റ് പാസാകുന്ന പക്ഷം ഹാജരാക്കണം.

▪സെറ്റ് ജൂലൈ 2023ന്റെ പ്രൊസ്പെക്ടസും സിലബസും എൽ. ബി. എസ് സെന്ററിന്റെ വെബ്സൈറ്റിൽ ലഭ്യമാണ്. 

No comments:

Post a Comment

നാഷനൽ ഡിഫൻസ് അക്കാദമിയിലേക്കും നേവൽ അക്കാദമിയിലേക്കുമുള്ള (NDA&NA)പ്രവേശനം

നാഷനൽ ഡിഫൻസ് അക്കാദമിയിലേക്കും നേവൽ അക്കാദമിയിലേക്കുമുള്ള (NDA&NA)പ്രവേശനം കര, നാവിക, വ്യോമ സേനകളിൽ കമ്മിഷൻഡ് ഓഫിസർമാരാകാൻ ആഗ്രഹമുണ്ടോ ⁉...