കേന്ദ്ര സർവീസിൽ ബിരുദം അടിസ്ഥാന യോഗ്യതയായുള്ള തസ്തികകളിലേക്ക് സ്റ്റാഫ് സിലക്ഷൻ കമ്മിഷൻ (എസ്.എസ്.സി) നടത്തുന്ന കംബൈൻഡ് ഗ്രാജ്വേറ്റ് ലെവൽ (സിജിഎൽ) എക്സാമിനു വിജ്ഞാപനമായി.
അപേക്ഷ മേയ് മൂന്നിനു രാത്രി 11 വരെ
ഏകദേശം 7500 ഒഴിവുകൾ പ്രതീക്ഷിക്കുന്നു.
നിയമനം നടത്തുന്ന വിവിധ തസ്തികകൾ
♦സെൻട്രൽ എക്സൈസ് ഇൻസ്പെക്ടർ
♦കസ്റ്റംസ് ഇൻസ്പെക്ടർ
♦ ഇൻകം ടാക്സ് ഇൻസ്പെക്ടർ
♦ സി ബി ഐ സബ് ഇൻസ്പെക്ടർ
♦ ഇ ഡി ഇൻസ്പെക്ടർ
♦എൻ ഐ എ ഇൻസ്പെക്ടർ
♦അസി. എക്കൗണ്ട്സ് ഓഫീസർ
♦അസി. ഓഡിറ്റ് ഓഫീസർ
♦അസിസ്റ്റൻ്റ് സെക്ഷൻ ഓഫീസർ
♦റെയിൽവെ, ഐ ബി, സെൻട്രൽ നാർകോട്ടിക് ബ്യൂറോ, വിവിധ മന്ത്രാലയങ്ങൾ എന്നിവയിൽ അസിസ്റ്റൻ്റ്
♦എക്സിക്യൂട്ടീവ് അസിസ്റ്റൻറ്
♦റിസർച്ച് അസിസ്റ്റൻറ്
♦ടാക്സ് അസിസ്റ്റൻറ്
♦ഓഡിറ്റർ
♦എക്കൗണ്ടൻ്റ്
♦ഡിവിഷണൽ എക്കൗണ്ടൻ്റ്
♦ ജൂനിയർ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ
♦തസ്തികകളുടെ സ്വഭാവമനുസരിച്ച് യോഗ്യതാ മാനദണ്ഡങ്ങളിലും വ്യത്യാസമുണ്ട്. വിശദാംശങ്ങൾ വെബ്സൈറ്റിലെ വിജ്ഞാപനത്തിൽ.
♦തസ്തികകളനുസരിച്ച് പ്രായപരിധിയിൽ 18–27, 20–30, 18–30, 18–32 എന്നിങ്ങനെ വ്യത്യാസമുണ്ട്. സംവരണവിഭാഗങ്ങൾക്കു ചട്ടപ്രകാരം ഇളവ്.
കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങൾ: കോഴിക്കോട്, തൃശൂർ, എറണാകുളം, കോട്ടയം, കൊല്ലം, തിരുവനന്തപുരം
♦ഉദ്യോഗാർഥി മുൻഗണനാടിസ്ഥാനത്തിൽ ഒരു റീജനിലെ മൂന്നു കേന്ദ്രങ്ങൾക്ക് ഓപ്ഷൻ നൽകണം.
പരീക്ഷ: ഓൺലൈനിൽ രണ്ടു ഘട്ടം. ജൂലൈയിൽ പ്രതീക്ഷിക്കാവുന്ന ഒന്നാം ഘട്ട പരീക്ഷയിൽ മൾട്ടിപ്പിൾ ചോയ്സ് രീതിയിലുള്ള 100 ഒബ്ജക്ടീവ് ചോദ്യങ്ങൾ. 200 മാർക്ക്. ഒരു മണിക്കൂർ സമയം.
♦ജനറൽ ഇന്റലിജൻസ് & റീസണിങ്, ജനറൽ അവെയർനെസ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, ഇംഗ്ലിഷ് കോംപ്രിഹെൻഷൻ എന്നീ വിഭാഗങ്ങളിൽനിന്ന് 25 വീതം ചോദ്യങ്ങൾ. ഉത്തരം തെറ്റെങ്കിൽ അര മാർക്ക് കുറയ്ക്കും.
♦ഒന്നാം ഘട്ടത്തിൽനിന്നു ഷോർട്ലിസ്റ്റ് ചെയ്യപ്പെടുന്നവർക്കാണു രണ്ടാം ഘട്ട പരീക്ഷ. മൊത്തം 3 പേപ്പറിൽ ആദ്യത്തേത് എല്ലാവരും എഴുതണം.
♦ഒന്നാം പേപ്പറിന് രണ്ടു സെഷനുണ്ട്. രണ്ടേകാൽ മണിക്കൂറിന്റെ ഒന്നാം സെഷൻ പരീക്ഷയിൽ കണക്ക്, റീസണിങ് & ജനറൽ ഇന്റലിജൻസ്, ഇംഗ്ലിഷ്, ജനറൽ അവെയർനെസ്, കംപ്യൂട്ടർ പരിജ്ഞാനം എന്നിവ പരിശോധിക്കും. 15 മിനിറ്റിന്റെ ഡേറ്റാ എൻട്രി സ്പീഡ് ടെസ്റ്റാണ് രണ്ടാം സെഷൻ.
♦ജൂനിയർ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസർ, സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ ഗ്രേഡ്–2 തസ്തികകളിലേക്കാണു രണ്ടാം പേപ്പർ (സ്റ്റാറ്റിസ്റ്റിക്സ്).
♦അസിസ്റ്റന്റ് ഓഡിറ്റ് ഓഫിസർ, അസിസ്റ്റന്റ് അക്കൗണ്ട്സ് ഓഫിസർ തസ്തികകളിലേക്കു മൂന്നാം പേപ്പർ (ഫിനാൻസ് & ഇക്കണോമിക്സ്).
No comments:
Post a Comment