Monday, May 29, 2023

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി 2023-24 ബിരുദ ഏകജാലക പ്രവേശന രജിസ്ട്രേഷൻ ആരംഭിച്ചു

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി 2023-24 അദ്ധ്യയന വര്‍ഷത്തേക്കുള്ള ബിരുദ പ്രവേശനത്തിനായുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു. 12.06.2023 ന് വൈകിട്ട് 5 മണി വരെ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. 

അപേക്ഷാ ഫീസ് : എസ്.സി/എസ്.ടി 185 രൂപ, മറ്റുള്ളവര്‍ 445/- രൂപ.

പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികളും (ജനറല്‍, മാനേജ്മെന്റ്, കമ്മ്യൂണിറ്റി ക്വോട്ട, സ്പോര്‍ട്ട്സ്, ഭിന്നശേഷി വിഭാഗക്കാര്‍, വിവിധ സംവരണ വിഭാഗക്കാര്‍) ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. മാനേജ്മെന്റ്, സ്പോര്‍ട്ട്സ് എന്നീ ക്വോട്ടകളില്‍ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ഓണ്‍ലൈന്‍ രജിസ്ട്രേഷനു പുറമേ പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.

അപേക്ഷകര്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ സമയത്ത് നല്‍കുന്ന മാര്‍ക്ക്, NSS NCC തുടങ്ങിയ വെയിറ്റേജ്, നോണ്‍-ക്രീമിലെയര്‍, EWS സംവരണ വിവരങ്ങള്‍ എന്നിവ കൃത്യമാണെന്ന് ഉറപ്പുവരുത്തേണ്ടതാണ്. ഓണ്‍ലൈന്‍ രജിസ്ട്രേഷന് വിദ്യാര്‍ത്ഥികള്‍ക്ക് 20 ഓപ്ഷന്‍ വരെ നല്‍കാവുന്നതാണ്. സെല്‍ഫ് ഫിനാന്‍സിംഗ് കോഴ്സുകളുടെ ഫീസ് എയ്ഡഡ്/ ഗവണ്‍മെന്റ് കോഴ്സുകളുടെ ഫീസില്‍ നിന്നും വ്യത്യസ്തമായിരിക്കും. കമ്മ്യൂണിറ്റി ക്വോട്ടയില്‍ പ്രവേശനം ലഭിക്കേണ്ട വിദ്യാര്‍ത്ഥികളെ അവര്‍ തിരഞ്ഞെടുക്കുന്ന 20 (ഇരുപത്) കോളേജ് ഓപ്ഷനുകളിൽ ഉൾപ്പെടുന്ന എയ്ഡഡ് കോളേജുകളിലെ അർഹമായ കമ്മ്യൂണിറ്റി ക്വാട്ടയിലേക്കായിരിക്കും പരിഗണിക്കുക.

അപേക്ഷ സമര്‍പ്പിച്ച് പ്രിന്റൗട്ട് എടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ രജിസ്ട്രേഷന്റെ അവസാന തിയ്യതി വരെ അപേക്ഷ എഡിറ്റ് ചെയ്യുന്നതിനുള്ള സൗകര്യം ലഭ്യമായിരിക്കും.



No comments:

Post a Comment

നാഷനൽ ഡിഫൻസ് അക്കാദമിയിലേക്കും നേവൽ അക്കാദമിയിലേക്കുമുള്ള (NDA&NA)പ്രവേശനം

നാഷനൽ ഡിഫൻസ് അക്കാദമിയിലേക്കും നേവൽ അക്കാദമിയിലേക്കുമുള്ള (NDA&NA)പ്രവേശനം കര, നാവിക, വ്യോമ സേനകളിൽ കമ്മിഷൻഡ് ഓഫിസർമാരാകാൻ ആഗ്രഹമുണ്ടോ ⁉...