സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി ഒന്നാം വര്‍ഷ പ്രവേശനത്തിന് ഏകജാലകം വഴി ജൂണ്‍ 2 മുതല്‍ 9 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
ജൂണ്‍ 13 നാണ് ട്രയല്‍ അലോട്ട്‌മെന്റ്. ജൂണ്‍ 19ന് ആദ്യ അലോട്ട്‌മെന്റും മുഖ്യഘട്ടത്തിലെ അവസാന അലോട്ട്‌മെന്റ് ജൂലൈ ഒന്നിനും നടക്കും. മുഖ്യഘട്ടത്തിലുള്‍പ്പെട്ട മൂന്ന് അലോട്ട്‌മെന്റിലൂടെ ഭൂരിഭാഗം സീറ്റുകളില്‍ പ്രവേശനമുറപ്പാക്കി ജൂലൈ അഞ്ചിന് സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കും.
മുഖ്യഘട്ടത്തിന് ശേഷം സപ്ലിമെന്ററി അലോട്ട്‌മെന്റിലൂടെ ബാക്കി സീറ്റുകള്‍ നികത്തി ഓഗസ്റ്റ് നാലിനായിരിക്കും പ്രവേശന നടപടികള്‍ അവസാനിപ്പിക്കുക.
*പ്ലസ് വൺ സ്‌കൂളുകളുടെ ലിസ്റ്റ്, കോഴ്സ് ലിസ്റ്റ്, ഡാറ്റാ കളക്ഷൻ ഫോം എന്നിവ ലഭിക്കാൻ ബന്ധപ്പെടുക.*
📘പ്ലസ് വൺ പ്രവേശനം: അറിയേണ്ടതെല്ലാം
_വളരെ ഏറെ ശ്രദ്ധിക്കേണ്ട കാര്യമാണ് ഓപ്‌ഷൻ കൊടുക്കുക എന്നത്. തെറ്റികൊടുത്താൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ട വിഷയം ഇഷ്ടപ്പെട്ട സ്‌കൂളിൽ ലഭിക്കാതെ വരും. എല്ലാ സ്‌കൂളുകളിലും ഇഷ്ടപ്പെട്ട സബ്ജെക്റ്റ് ഉണ്ടായിക്കൊള്ളണമെന്നില്ല.
സബ്ജെക്റ്റ് ആണ് നോക്കുന്നതെങ്കിൽ താത്പര്യമുള്ള വിഷയം ഏതെല്ലാം സ്‌കൂളിൽ ഉണ്ട് എന്ന് നോക്കി ആ സ്‌കൂളുകൾ ആദ്യം എന്ന ക്രമത്തിൽ എഴുതുക. (ഉദാഹരണം: ഇഷ്ട വിഷയം സയൻസ് ആണെങ്കിൽ, സയൻസ് പാഠ്യവിഷയമായി ഉൾപ്പെടുത്തിയിട്ടുള്ള സ്‌കൂളുകളാണ് ആദ്യം എഴുതേണ്ടത്,) അടുത്ത ഓപ്‌ഷൻ കൊമേഴ്‌സ് ആണെങ്കിൽ ആ വിഷയം ഏതൊക്കെ സ്‌കൂളിൽ ഉണ്ട് എന്നുനോക്കി പൂരിപ്പിക്കുക.
ഇനി വിഷയം ഏതായാലും കുഴപ്പമില്ല, ഏതെങ്കിലും സ്‌കൂളിൽ കിട്ടിയാൽ മതി എന്നാണെങ്കിൽ ഓരോ സ്‌കൂളിലെയും എല്ലാ വിഷയവും എഴുതാവുന്നതാണ്.
ഇഷ്ടമുള്ള വിഷയവും പോയിവരാൻ എളുപ്പമുള്ള/അടുത്തുള്ള സ്‌കൂളുകൾ നോക്കി പൂരിപ്പിക്കുന്നതാകും നല്ലത്.
വിദ്യാഭ്യാസകാലയളവിലെ നിർണായക ഘട്ടമാണ് ഹയർസെക്കൻഡറിതലം. അവിടെ കോഴ്സുകൾ തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കണം. സമീപസ്കൂളുകളിൽ ഏതെല്ലാം വിഷയ കോമ്പിനേഷനുകളാണുള്ളതെന്നും അതിൽ തെരഞ്ഞെടുക്കേണ്ടത് ഏതാണെന്നും വ്യക്തമായി ആലോചിച്ച് വേണം അപേക്ഷ സമർപ്പിക്കാൻ. മെരിറ്റും വിദ്യാർഥികളുടെ ഓപ്ഷനുകളും പരിഗണിച്ച് സുതാര്യമായ രീതിയിലാണ് പ്രവേശന നടപടികൾ.
🧿 സയൻസ് വിഭാഗം:
ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ബയോളജി, കംപ്യൂട്ടർ സയൻസ്, ഹോംസയൻസ്, ഇലക്ട്രോണിക്സ്, ജിയോജി, സ്റ്റാറ്റിസ്റ്റിക്സ്, സൈക്കോളജി എന്നീ വിഷയങ്ങളിൽ നാലെണ്ണം വീതം ഉൾക്കൊള്ളുന്ന ഒമ്പത് കോമ്പിനേഷനിൽ പഠിക്കാൻ ഹയർസെക്കൻഡറി സയൻസ് വിഭാഗത്തിൽ അവസരമുണ്ട്.
🧿 ഹ്യുമാനിറ്റീസ് വിഭാഗം:
ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, ജ്യോഗ്രഫി, സോഷ്യാളജി, ജിയോളജി, മ്യൂസിക്, ഗാന്ധിയൻ സ്റ്റഡീസ്, ഫിലോസഫി, സോഷ്യൽ വർക്ക്, സൈക്കോളജി, ആന്ത്രപ്പോളജി, സ്റ്റാറ്റിസ്റ്റിക്സ്, മലയാളം, ഹിന്ദി, അറബിക്, ഉറുദു, കന്നഡ, തമിഴ്, സംസ്കൃതം സാഹിത്യ, സംസ്കൃതം ശാസ്ത്ര, ഇസ്ലാമിക് ഹിസ്റ്ററിയും സംസ്കാരവും, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ, ജേർണലിസം, ഇംഗ്ലീഷ് ലിറ്ററേച്ചർ എന്നീ 26 വിഷയത്തിൽ നാലെണ്ണം വീതം ഉൾക്കൊള്ളുന്ന 32 കോമ്പിനേഷനിൽ ഹ്യുമാനിറ്റീസ് വിഭാഗത്തിൽ പഠിക്കാൻ കഴിയും.
🧿 കൊമേഴ്സ് വിഭാഗം:
ബിസിനസ് സ്റ്റഡീസ്, ഇക്കണോമിക്സ്, അക്കൗണ്ടൻസി, കംപ്യൂട്ടർ ആപ്ലിക്കേഷൻ, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, പൊളിറ്റിക്കൽ സയൻസ് എന്നീ ഏഴ് വിഷയത്തിൽ നാലെണ്ണം വീതം വരുന്ന നാല് കോമ്പിനേഷനിൻ ഹയർ സെക്കൻഡറിയിലെ കൊമേഴ്സ് ഗ്രൂപ്പിൽ പഠിക്കാനായി ലഭ്യമാണ്.
No comments:
Post a Comment